പ്രശസ്ത ഫുട്‌ബോള്‍ താരം ഡെംപോ ഉസ്മാന്‍ അന്തരിച്ചു

കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ  ടീമില്‍ കളിച്ച താരമാണ് ഉസ്മാന്‍
പ്രശസ്ത ഫുട്‌ബോള്‍ താരം ഡെംപോ ഉസ്മാന്‍ അന്തരിച്ചു


കോഴിക്കോട്: പ്രശസ്ത ഫുട്‌ബോള്‍ താരമായിരുന്ന കെ വി ഉസ്മാന്‍ കോയ അന്തരിച്ചു. ഡെംപോ ഉസ്മാന്‍ എന്നറിയപ്പെട്ടിരുന്ന ഉസ്മാന്‍കോയ കേരള സന്തോഷ് ട്രോഫി ടീം അംഗമായിരുന്നു. 1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ  ടീമില്‍ സ്റ്റോപ്പര്‍ബാക്കായിരുന്നു ഉസ്മാന്‍. 

കോഴിക്കോട് എവിഎം അക്കാദമിയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഡെംപോ ഗോവയില്‍ തിളങ്ങിയ ഉസ്മാന്‍ ടൈറ്റാനിയം, പ്രിമിയര്‍ ടയേഴ്‌സ്, ഫാക്ട് ടീമുകളിലും കളിച്ചിട്ടുണ്ട്. 1968 ലാണ് ഉസ്മാന്‍കോയ ആദ്യമായി സന്തോഷ് ട്രോഫി കളിച്ചത്. ഉസ്മാന്‍കോയയുടെ സംസ്‌കാരം ഇന്ന് നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com