രോഹിത്തിന്റെ കട്ട ഫാനാണ്‌ ഈ പാക്‌ ബാറ്റിങ്‌ സെന്‍സേഷന്‍; ഹിറ്റ്‌മാന്റെ സ്‌ട്രൈക്ക്‌ റേറ്റ്‌ കണ്ട്‌ കൊതിച്ച്‌ ഹൈദര്‍ അലി

'രോഹിത്തിന്റേത്‌ പോലെ മികച്ച സ്‌ട്രൈക്ക്‌ റേറ്റ്‌ എന്റെ കളിയില്‍ എനിക്ക്‌ കൊണ്ടുവരണം'
രോഹിത്തിന്റെ കട്ട ഫാനാണ്‌ ഈ പാക്‌ ബാറ്റിങ്‌ സെന്‍സേഷന്‍; ഹിറ്റ്‌മാന്റെ സ്‌ട്രൈക്ക്‌ റേറ്റ്‌ കണ്ട്‌ കൊതിച്ച്‌ ഹൈദര്‍ അലി


ലാഹോര്‍: പാക്‌ ക്രിക്കറ്റിലെ അടുത്ത ബാറ്റിങ്‌ സെന്‍സേഷന്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന താരമാണ്‌ ഹൈദര്‍ അലി. ഇന്ത്യയുടെ വിരാട്‌ കോഹ്‌ ലിയോടും പാകിസ്ഥാന്റെ ബാബര്‍ അസമിനോടുമാണ്‌ പാക്‌ മുന്‍ താരം റമീസ്‌ രാജ ഹൈദര്‍ അലിയെ അടുത്തിടെ താരതമ്യപ്പെടുത്തിയത്‌. എന്നാല്‍ ഹൈദറിന്‌ ഇവരെ രണ്ട്‌ പേരെ പോലെയുമല്ല ആവേണ്ടത്‌. ഇന്ത്യയുടെ ഹിറ്റ്‌മാനാണ്‌ തന്റെ ഹീറോയെന്നാണ്‌ ഹൈദര്‍ അലി പറയുന്നത്‌.

രോഹിത്‌ ശര്‍മയെയാണ്‌ ഞാന്‍ ആരാധിക്കുന്നത്‌. രോഹിത്തിന്റേത്‌ പോലെ മികച്ച സ്‌ട്രൈക്ക്‌ റേറ്റ്‌ എന്റെ കളിയില്‍ എനിക്ക്‌ കൊണ്ടുവരണം, പത്തൊന്‍പതുകാരനായ ഹൈദര്‍ അലി പറഞ്ഞു. പിഎസ്‌എല്ലില്‍ 9 കളിയില്‍ നിന്ന്‌ 239 റണ്‍സ്‌ അടിച്ചെടുത്ത്‌ ഹൈദര്‍ അലി തന്റെ മികവ്‌ ക്രിക്കറ്റ്‌ ലോകത്തിന്‌ കാണിച്ചു കൊടുത്തിരുന്നു.

പിഎസ്‌എല്ലില്‍ സല്‍മിക്ക്‌ വേണ്ടിയാണ്‌ ഹൈദര്‍ കളിച്ചത്‌. ഹൈദറിന്റെ ആദ്യ പിഎസ്‌എല്‍ സീസണായിരുന്നു അത്‌.നിലവിലെ താരങ്ങളില്‍ വെച്ച്‌ ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാന്‍ രോഹിത്‌ ആണെന്നായിരുന്നു അടുത്തിടെ ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍ പ്രതികരിച്ചത്‌. ആ ബുദ്ധിയെ ആരാധിച്ചാണ്‌ പാകിസ്ഥാനില്‍ നിന്നും ഒരു താരമിപ്പോള്‍ ഉയര്‍ന്നു വരുന്നത്‌.

കോഹ്‌ ലിയേയും ബാബര്‍ അസമിനേയും പോലെ ഹൈദര്‍ അലി മൂന്നാം സ്ഥാനത്ത്‌ ബാറ്റ്‌ ചെയ്യണം എന്നും റമീസ്‌ രാജ പറഞ്ഞിരുന്നു. എന്നാല്‍ കോഹ്‌ ലിയും ബാബര്‍ അസമും ടെക്‌സ്‌റ്റ്‌ ബുക്ക്‌ ഷോട്ടുകളില്‍ ശക്തി കൊടുക്കുമ്പോള്‍, ഹൈദര്‍ അലി ഓര്‍ത്തഡോക്‌സ്‌ ഷോട്ടുകള്‍ക്കൊപ്പം ഇന്നോവേറ്റീവ്‌ ഷോട്ടുകളിലും കരുത്ത്‌ കാണിക്കണം എന്ന്‌ റമീസ്‌ രാജ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com