കോവിഡിനെ തുരത്താന്‍ സഹായവുമായി ബെന്‍ സ്റ്റോക്ക്‌സ്‌, ധനസമാഹരണത്തിനായി ഇംഗ്ലണ്ട്‌ ഓള്‍ റൗണ്ടര്‍ ഓടുന്നു

ധനശേഖരണത്തിനായി ആദ്യമായി മാരത്തോണില്‍ ഓടാന്‍ ഇംഗ്ലണ്ട്‌ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്‌ എത്തുന്നു
കോവിഡിനെ തുരത്താന്‍ സഹായവുമായി ബെന്‍ സ്റ്റോക്ക്‌സ്‌, ധനസമാഹരണത്തിനായി ഇംഗ്ലണ്ട്‌ ഓള്‍ റൗണ്ടര്‍ ഓടുന്നു


കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണത്തിനായി ആദ്യമായി മാരത്തോണില്‍ ഓടാന്‍ ഇംഗ്ലണ്ട്‌ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്‌ എത്തുന്നു. ആശുപത്രികളെ സഹായിക്കുന്നതിന്‌ വേണ്ടി സ്റ്റോക്ക്‌സ്‌ ഇന്ന്‌ ഹാഫ്‌ മാരത്തോണില്‍ പങ്കെടുക്കും.

ഹാഫ്‌ മാരത്തോണ്‍ എന്നത്‌ ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്ന ഒന്നാണ്‌. എന്നാലെപ്പോഴെങ്കിലും അതില്‍ പങ്കെടുക്കുമെന്ന്‌ ചിന്തിച്ചിട്ടില്ല, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ സ്‌റ്റോക്ക്‌സ്‌ പറഞ്ഞു. നമ്മള്‍ ലോക്ക്‌ഡൗണിലാണ്‌. എനിക്ക്‌ പുറത്തേക്കിറങ്ങാന്‍ പറ്റിയ സമയമാണ്‌ ഇത്‌. അതിലൂടെ പണം സമാഹരിക്കാന്‍ ശ്രമിക്കാം, സ്റ്റോക്ക്‌സ്‌ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com