11 വര്‍ഷം സ്‌നേഹം നിറച്ച്‌ നീ ഞങ്ങള്‍ക്കൊപ്പം നിന്നു, ബ്രൂണോയ്‌ക്ക്‌ യാത്രാമൊഴിയുമായി കോഹ്‌ലി

വിടപറഞ്ഞ്‌ പോയ ബ്രൂണോയോടുള്ള സ്‌നേഹം എത്രമാത്രമെന്ന്‌ പറയുകയാണ്‌ കോഹ്‌ലി
11 വര്‍ഷം സ്‌നേഹം നിറച്ച്‌ നീ ഞങ്ങള്‍ക്കൊപ്പം നിന്നു, ബ്രൂണോയ്‌ക്ക്‌ യാത്രാമൊഴിയുമായി കോഹ്‌ലി


ലോക്ക്‌ഡൗണ്‍ നാളില്‍ കോഹ്‌ ലിയുടേയും അനുഷ്‌കയുടേതുമായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഫോട്ടോകളില്‍ ഒന്ന്‌ വളര്‍ത്തു നായ ബ്രൂണോയ്‌ക്ക്‌ ഒപ്പമുള്ളതായിരുന്നു. എന്നാലിപ്പോള്‍ ബ്രൂണോ ഇവര്‍ക്കൊപ്പമില്ല. വിടപറഞ്ഞ്‌ പോയ ബ്രൂണോയോടുള്ള സ്‌നേഹം എത്രമാത്രമെന്ന്‌ പറയുകയാണ്‌ കോഹ്‌ലി.


ബ്രൂണോയുടെ വിയോഗത്തിന്റെ വേദന പങ്കുവെച്ച്‌ കോഹ്‌ ലി സമൂഹമാധ്യമങ്ങളില്‍ എഴുതിയത്‌ ഇങ്ങനെ, 11 വര്‍ഷമാണ്‌ നീ ഞങ്ങളുടെ ജീവിതത്തില്‍ സ്‌നേഹം നിറച്ച്‌ നിന്നത്‌, എന്നാല്‍ ജീവിതകാലം മുഴുന്‍ നീണ്ടുനില്‍ക്കുന്ന ബന്ധം സൃഷ്ടിച്ചു. ഇതിലും നല്ലൊരിടത്തേക്ക്‌ ഇന്ന്‌ നീ പോയി. അവന്റെ ആത്മാവിന്‌ ദൈവം നിത്യശാന്തി നല്‍കട്ടേ...
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AnushkaSharma1588 (@anushkasharma) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com