60 സെക്കന്റില്‍ കാലി, സച്ചിന്റെ മനം നിറച്ച് സാറയുടെ ബീറ്റ്‌റൂട്ട് കബാബ്, തബൗലേ എന്ന് പറഞ്ഞ് തീരും മുന്‍പേ...

സാറയുടെ പാചക പരീക്ഷണത്തെ പ്രശംസിച്ച സച്ചിന്‍ പറയുന്നത് 60 സെക്കന്റീല്‍ പ്ലേറ്റ് കാലിയായെന്ന്...
60 സെക്കന്റില്‍ കാലി, സച്ചിന്റെ മനം നിറച്ച് സാറയുടെ ബീറ്റ്‌റൂട്ട് കബാബ്, തബൗലേ എന്ന് പറഞ്ഞ് തീരും മുന്‍പേ...

കളുണ്ടാക്കിയ ബീറ്റ്‌റൂട്ട് കബാബിന്റെ രുചി പറഞ്ഞാണ് ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെത്തുന്നത്. സാറയുടെ പാചക പരീക്ഷണത്തെ പ്രശംസിച്ച സച്ചിന്‍ പറയുന്നത് 60 സെക്കന്റീല്‍ പ്ലേറ്റ് കാലിയായെന്ന്...

ബാറ്റ്‌റൂട്ട് കബാബിന് ശേഷം സാറയുടെ തബൗലേ സാലഡാണ് സച്ചിന്റെ മനം നിറച്ചത്. തബൗലേ എന്ന് പറഞ്ഞ് തീരുന്നതിന് മുന്‍പ് തന്നെ സാധനം തങ്ങളത് കഴിച്ച് കഴിഞ്ഞിരുന്നു, ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സച്ചിന്‍ കുറിച്ചു. ലോക്ക്ഡൗണില്‍ മുംബൈയില്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് സച്ചിനിപ്പോള്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sachin Tendulkar (@sachintendulkar) on

കോവിഡ് 19 സംബന്ധിച്ച് ആളുകളെ ബോധവത്കരിക്കുന്നതിന് തന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ സച്ചിന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, പിഎം കെയേഴ്‌സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ വീതം സച്ചിന്‍ സംഭാവന നല്‍കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com