ഈ കളി തോറ്റതില്‍ സന്തോഷമേയുള്ളു, മദ്യവില്‍പ്പന പൊടിപൊടിക്കുമ്പോള്‍ ബാംഗ്ലൂരിനെ ട്രോളി ചെന്നൈ സൂപ്പര്‍ കിങ്‌സ്‌

മദ്യവില്‍പ്പന കര്‍ണാടകയില്‍ പൊടിപൊടിക്കുകയായിരുന്നു. ഇതിലേക്ക് ചൂണ്ടി ആര്‍സിബിയെ ട്രോളുകയാണ് ചെന്നൈ
ഈ കളി തോറ്റതില്‍ സന്തോഷമേയുള്ളു, മദ്യവില്‍പ്പന പൊടിപൊടിക്കുമ്പോള്‍ ബാംഗ്ലൂരിനെ ട്രോളി ചെന്നൈ സൂപ്പര്‍ കിങ്‌സ്‌

ഐപിഎല്ലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഈ സമയം കളിക്കളത്തിന് പുറത്തുള്ള മറ്റൊരു മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ട്രോളിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് എത്തുന്നത്. ആ കളിയില്‍ തോല്‍ക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് പറയുന്നു. 

മദ്യവില്‍പ്പന കര്‍ണാടകയില്‍ പൊടിപൊടിക്കുകയായിരുന്നു. ഇതിലേക്ക് ചൂണ്ടി ആര്‍സിബിയെ ട്രോളുകയാണ് ചെന്നൈ. തുടങ്ങുന്നതിന് മുന്‍പേ അതില്‍ തോറ്റതില്‍ ഞങ്ങള്‍ക്ക് സന്തോഷേേമയുള്ളുവെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്വീറ്റില്‍ പറയുന്നു. ഈ സമയത്ത് ചുറ്റുമുള്ള ലോകത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും സൂപ്പര്‍ കിങ്‌സ് ഓര്‍മിപ്പിക്കുന്നു. 

കോവിഡ് കേസുകളുടെ വര്‍ധനയെ തുടര്‍ന്ന് മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കര്‍ണാകട ലോക്ക്ഡൗണില്‍ ഇളവ് വരുത്തി മദ്യശാലകള്‍ തുറന്നപ്പോള്‍ വലിയ തിരക്കാണ് ഇവിട െഅനുഭവപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com