ഒടുവില്‍ ഡിബാലയും കോവിഡിനെ തോല്‍പ്പിച്ചു, കഴിഞ്ഞ രണ്ട് ഫലങ്ങള്‍ നെഗറ്റീവ്‌, യുവന്റ്‌സിനൊപ്പം ഉടന്‍ ചേരും

കോവിഡിനെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും ഡിബാല പറഞ്ഞു
ഒടുവില്‍ ഡിബാലയും കോവിഡിനെ തോല്‍പ്പിച്ചു, കഴിഞ്ഞ രണ്ട് ഫലങ്ങള്‍ നെഗറ്റീവ്‌, യുവന്റ്‌സിനൊപ്പം ഉടന്‍ ചേരും

കോവിഡ് 19ല്‍ നിന്ന് മുക്തനായി യുവന്റ്‌സ് താരം പൗളോ ഡിബാല. തന്റെ കഴിഞ്ഞ രണ്ട് കോവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയതായി ഡിബാല പറഞ്ഞു. ഇനി ഡിബാലക്ക് ഐസൊലേഷനില്‍ കഴിയേണ്ടതില്ലെന്നും യുവന്റ്‌സിന്റെ പ്രസ്താവനയില്‍ പറയുന്നു. 

ഈ സമയം പിന്തുണച്ച എല്ലാവര്‍ക്കും ഡിബാല നന്ദി പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും ഡിബാല പറഞ്ഞു. നാലാഴ്ചക്ക് ശേഷവും ഡിബാലയുടെ കോവിഡ് ഫലം പോസിറ്റീവായി തുടര്‍ന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. 

കോവിഡ് ബാധയേറ്റ യുവന്റ്‌സിലെ മറ്റ് താരങ്ങളായ മറ്റിയൂഡിക്കും, റുഗാനിക്കും കോവിഡ് നെഗറ്റീവായിട്ടും ഡിബാലയുടെ ഫലം പോസിറ്റീവായി തന്നെ തുടര്‍ന്നിരുന്നു. റുഗാനിക്കും മറ്റിയൂഡിക്കും കോവിഡിനെ തുടര്‍ന്ന ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിരുന്നില്ല. എന്നാല്‍ ഡിബാലക്ക് കോവിഡ് ബാധയേറ്റ ആദ്യ ദിനങ്ങള്‍ പ്രയാസങ്ങള്‍ നേരിട്ടു. കോവിഡില്‍ നിന്ന് പൂര്‍ണമായും മോചിതനായതോടെ മെയ് 18ന് ആരംഭിക്കുന്ന യുവന്റ്‌സിന്റെ പരിശീലനത്തില്‍ ഡിബാലക്കും ചേരാം.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Paulo Dybala (@paulodybala) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com