90ല്‍ നില്‍ക്കുമ്പോള്‍ രോഹിത്തിന്റെ മുട്ട് വിറക്കുന്നത് കണ്ടിട്ടുണ്ടോ? സച്ചിനെ കുത്തി സൈമണ്‍ ഡൗള്‍

സച്ചിനേക്കാള്‍ മികച്ച ഏകദിന ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മയെന്ന വിലയിരുത്തലുമായി കിവീസ് മുന്‍ താരം സൈമണ്‍ ഡൗള്‍
90ല്‍ നില്‍ക്കുമ്പോള്‍ രോഹിത്തിന്റെ മുട്ട് വിറക്കുന്നത് കണ്ടിട്ടുണ്ടോ? സച്ചിനെ കുത്തി സൈമണ്‍ ഡൗള്‍

ച്ചിനേക്കാള്‍ മികച്ച ഏകദിന ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മയെന്ന വിലയിരുത്തലുമായി കിവീസ് മുന്‍ താരം സൈമണ്‍ ഡൗള്‍. 60, 70, 80 എന്നീ സ്‌കോറില്‍ നില്‍ക്കുകയാണെങ്കിലും സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ രോഹിത് മടിക്കില്ലെന്ന് വിലയിരുത്തിയാണ് സച്ചിനെ ഡൗള്‍ പരോക്ഷമായി കുത്തുന്നത്. 

90 റണ്‍സിനിടയില്‍ രോഹിത് കുടുങ്ങി നില്‍ക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്ന് ഡൗള്‍ ചോദിക്കുന്നു. 2007ല്‍ മാത്രം 90ലേക്ക് സ്‌കോര്‍ എത്തിയപ്പോള്‍ ഏഴ് വട്ടമാണ് സച്ചിന്‍ പുറത്തായത്. ഇതില്‍ മൂന്ന് വട്ടം പുറത്തായതും 99ല്‍ നില്‍ക്കുമ്പോള്‍. അതിന് ശേഷം സെഞ്ചുറിയിലേക്ക് അടുക്കുമ്പോള്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിന്റെ വേഗം കുറക്കുകയാണ് സച്ചിന്‍ ചെയ്തിരുന്നത്. 

നൂറാം രാജ്യാന്തര സെഞ്ചുറിയിലേക്ക് എത്തിയ ബംഗ്ലാദേശിനെതിരായ 2012ലെ ഏഷ്യാ കപ്പ് മത്സരത്തില്‍ 80 റണ്‍സ് സച്ചിന്‍ കണ്ടെത്തിയത് 102 ഡെലിവറിയില്‍ നിന്നാണ്. എന്നാല്‍ പിന്നെയുള്ള 20 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സച്ചിന് വേണ്ടിവന്നത് 36 ഡെലിവറികളാണ്. ഏകദിനത്തിലെ സച്ചിന്റെ രണ്ടാമത്തെ  വേഗം കുറഞ്ഞ സെഞ്ചുറിയാണ് ഇത്. സച്ചിന്റെ മെല്ലെപ്പോക്ക് കളിയെ ബാധിക്കുകയും ഇന്ത്യ തോല്‍വിയിലേക്ക് വീഴുകയും ചെയ്തു. 

രോഹിത്താവട്ടെ കഴിഞ്ഞ വര്‍ഷം 28 മത്സരങ്ങളില്‍ നിന്ന് 1490 റണ്‍സാണ് 89ന് മുകളിലെ സ്‌ട്രൈക്ക്‌റേറ്റോടെ നേടിയത്. 150നും 200നും ഇടയില്‍ ഏറ്റവും കൂടുതല്‍ വട്ടം റണ്‍സ് കണ്ടെത്തിയ താരവും രോഹിത്താണ്. കഴിഞ്ഞ വര്‍ഷം രോഹിത് കണ്ടെത്തിയ ഏഴ് സെഞ്ചുറിയും വ്യത്യസ്ത എതിരാളികള്‍ക്കെതിരെയാണ്. 

നിങ്ങള്‍ രോഹിത്തിന്റെ കണക്കുകള്‍ നോക്കൂ. 49 ആണ് രോഹിത്തിന്റെ ശരാശരി. സ്‌ട്രൈക്ക് റേറ്റ് 88. സച്ചിന്റെ ബാറ്റിങ് ശരാശരി 44 ആണ്, സ്‌ട്രൈക്ക് റേറ്റ് 86...ഡൗള്‍ ചൂണ്ടിക്കാണിക്കുന്നു. കണക്കുകളില്‍ സച്ചിനേക്കാള്‍ മുന്‍പിലാണ് രോഹിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com