161.3 കിമീ വേഗതയില്‍ പന്തെറിയാന്‍ കഴിവുള്ള ഇന്ത്യന്‍ പേസര്‍; ബൂമ്രയ്ക്കും ഇഷാന്തിനും മുന്‍പില്‍ മറ്റൊരു പേരുമായി ശ്രീശാന്ത്

161.3 കിലോമീറ്റര്‍ വേഗതയില്‍ എറിഞ്ഞ അക്തര്‍ സ്വന്തമാക്കിയ റെക്കോര്‍ഡ് മറികടക്കാനുള്ള ശേഷി ഇരുവര്‍ക്കുമുണ്ടെന്ന് ശ്രീശാന്ത് പറയുന്നു
161.3 കിമീ വേഗതയില്‍ പന്തെറിയാന്‍ കഴിവുള്ള ഇന്ത്യന്‍ പേസര്‍; ബൂമ്രയ്ക്കും ഇഷാന്തിനും മുന്‍പില്‍ മറ്റൊരു പേരുമായി ശ്രീശാന്ത്

കൊച്ചി: പാക് പേസര്‍ ഷുഐബ് അക്തറിന്റെ അതിവേഗ പന്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിവുള്ള താരങ്ങളാണ് ജസ്പ്രിത് ബൂമ്രയും, ഉമേഷ് യാദവുമെന്ന് എസ് ശ്രീശാന്ത്. 161.3 കിലോമീറ്റര്‍ വേഗതയില്‍ എറിഞ്ഞ അക്തര്‍ സ്വന്തമാക്കിയ റെക്കോര്‍ഡ് മറികടക്കാനുള്ള ശേഷി ഇരുവര്‍ക്കുമുണ്ടെന്ന് ശ്രീശാന്ത് പറയുന്നു.

അക്തറിന്റെ റെക്കോര്‍ഡ് തിരുത്താന്‍ കൂടുതല്‍ സാധ്യതയുള്ളത് ഉമേഷ് യാദവിലാണ്. 155 കിലോമീറ്റര്‍ വേഗം കണ്ടെത്താന്‍ സാധിക്കുന്ന ബൂമ്രയ്ക്കും സാധ്യതയുണ്ട്. ബാറ്റിങ് റെക്കോര്‍ഡുകളില്‍ പലതും പിന്നീട് തിരുത്തപ്പെട്ടിട്ടുണ്ട്. അതുപോലെ അക്തറിന്റെ അതിവേഗ പന്തിന്റെ റെക്കോര്‍ഡും തിരുത്തി എഴുതപ്പെടും, ഹലോ ലൈവില്‍ എസ് ശ്രീശാന്ത് പറഞ്ഞു. 

എല്ലാ പന്തും അതിവേഗത്തില്‍ എറിയേണ്ട കാര്യമില്ല. 137-145 കിമീ തന്നെ ധാരാളമാണ്. അതിവേഗം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും ശ്രീശാന്ത് ചൂണ്ടിക്കാണിക്കുന്നു. ഇഷാന്ത് ശര്‍മയും, ജസ്പ്രിത് ബൂമ്രയുമാണ് നിലവില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ബൗളര്‍മാര്‍. 

കോവിഡിനെ പ്രതിരോധിക്കാന്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശ്രീശാന്ത് അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും മികവ് എടുത്ത് പറഞ്ഞ ശ്രീശാന്ത് സംസ്ഥാനത്തെ കൂടുതല്‍ ജില്ലകള്‍ കോവിഡ് മുക്തമാവുന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com