മങ്കൂസ്  ബാറ്റ് ഉപയോഗിക്കാതിരിക്കൂ, പകരം എന്ത് വേണമെങ്കിലും ഞാന്‍ തരാം, ഹെയ്ഡനോട് ധോനി പറഞ്ഞു

മങ്കൂസ് ബാറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ചോദ്യങ്ങള്‍ പല ഭാഗത്ത് നിന്നും തനിക്കെതിരെ ഉയര്‍ന്നതായി ഹെയ്ഡന്‍ പറയുന്നു
മങ്കൂസ്  ബാറ്റ് ഉപയോഗിക്കാതിരിക്കൂ, പകരം എന്ത് വേണമെങ്കിലും ഞാന്‍ തരാം, ഹെയ്ഡനോട് ധോനി പറഞ്ഞു

മങ്കൂസ് ബാറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ പകരം ജീവിതത്തില്‍ നിങ്ങളാഗ്രഹിക്കുന്ന എന്തും നല്‍കാമെന്ന് ധോനി പറഞ്ഞിരുന്നതായി ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന്‍. മങ്കൂസ് ബാറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ചോദ്യങ്ങള്‍ പല ഭാഗത്ത് നിന്നും തനിക്കെതിരെ ഉയര്‍ന്നതായി ഹെയ്ഡന്‍ പറയുന്നു. 

കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ ഈ ബാറ്റാണ് ഉപയോഗിക്കുന്നതെന്ന് ഞാന്‍ ധോനിയോട് പറഞ്ഞു. ബാറ്റിന്റെ മധ്യത്തില്‍ പന്ത് കൊള്ളുമ്പോള്‍ 20 മീറ്റര്‍ കൂടുതല്‍ പന്ത് പോവുമെന്നും ഞാന്‍ ധോനിയോട് പറഞ്ഞു, ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ലൈവിലെത്തിയപ്പോഴാണ് ഹെയ്ഡന്‍ മങ്കൂസ് ബാറ്റിനെ കുറിച്ച് സംസാരിച്ചത്. 

മങ്കൂസ് ബാറ്റ് ഉപയോഗിച്ച് കളിക്കുന്നതിലൂടെ മോശം പ്രകടനം നടത്തി എന്റെ ഫ്രാഞ്ചൈസിയെ നിരാശപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഈ ബാറ്റ് ഉപയോഗിച്ച് വേണ്ട പരിശീലനം ഞാന്‍ നടത്തി. ചിലപ്പോള്‍ ഇന്നിങ്‌സിന്റെ മധ്യത്തില്‍ വെച്ചായിരിക്കും ഞാന്‍ മങ്കൂസ് ബാറ്റിലേക്ക് മാറുക. 

മങ്കൂസ് ബാറ്റ് തെരഞ്ഞെടുത്ത തീരുമാനം തെറ്റല്ല. ധൈര്യത്തോടെ ഞാനെടുത്ത തീരുമാനമാണ്. എന്റെ കളി അതിലൂടെ കൂടുതല്‍ മികച്ചതാവും എന്നെനിക്ക് തോന്നി. പല ഘട്ടങ്ങളിലും ഞാനത് ഉപയോഗിച്ചു. എനിക്കത് ഇഷ്ടമാണ്. കൗതുകമാണ് അതുപയോഗിച്ച് കളിക്കുമ്പോള്‍, ഹെയ്ഡന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com