അമ്മ എനിക്ക് 'എഎഐ' ആണെന്ന് സച്ചിന്‍, മാതൃ ദിനത്തില്‍ ഹൃദയം തൊട്ട് താരങ്ങള്‍

സച്ചിനും സെവാഗും, കോഹ് ലിയും, കൈഫും മായങ്ക് അഗര്‍വാളും തുടങ്ങി എല്ലാവരും മാതൃദിനം മറക്കാതെ എത്തുന്നു
അമ്മ എനിക്ക് 'എഎഐ' ആണെന്ന് സച്ചിന്‍, മാതൃ ദിനത്തില്‍ ഹൃദയം തൊട്ട് താരങ്ങള്‍

ജേഴ്‌സിയില്‍ അമ്മയുടെ പേര് കുറിച്ച് ഇറങ്ങി ഇന്ത്യന്‍ താരങ്ങള്‍ മാതൃക തീര്‍ത്തിറങ്ങിയിരുന്നു ഒരിക്കല്‍. എത്രമാത്രം താങ്ങാണ് അമ്മമാര്‍ നമുക്കെന്ന് അവിടെ ഓര്‍മിപ്പിക്കുകയും, എല്ലാ അമ്മമാര്‍ക്കും നന്ദി പറയുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അവിടെ. ഇന്ന് മാതൃ ദിനത്തിലും അമ്മയോടുള്ള സ്‌നേഹം, അവരോടുള്ള നന്ദിയും പറഞ്ഞ് കളിക്കാരെത്തുന്നു. 

സച്ചിനും സെവാഗും, കോഹ് ലിയും, കൈഫും മായങ്ക് അഗര്‍വാളും തുടങ്ങി എല്ലാവരും മാതൃദിനം മറക്കാതെ എത്തുന്നു. എനിക്ക് നിങ്ങള്‍ എഎഐ ആണെന്നാണ് അമ്മയോട് സച്ചിന്‍ പറയുന്നത്. എന്നും എപ്പോഴും അത്ഭുതപ്പെടുത്തുന്നതും, പകരം വയ്ക്കാനാവാത്തതുമാണ്(Always Amazing& Irreplacable).എനിക്ക് വേണ്ടി ചെയ്ത എല്ലാത്തിനും നന്ദി, താന്‍ കൈക്കുഞ്ഞായിരിക്കുമ്പോള്‍ അമ്മ എടുത്ത് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് സച്ചിന്‍ കുറിച്ചു. 

അര്‍ഹതയുണ്ടെങ്കിലും ഇല്ലെങ്കിലും ലഭിക്കുന്ന ഒന്നാണ് അമ്മയുടെ സ്‌നേഹമെന്ന് സെവാഗ് പറയുന്നു. ഞങ്ങള്‍ക്കൊപ്പം ചിരിക്കുന്നതിനും, പ്രതിസന്ധിയില്‍ ചേര്‍ന്ന് നില്‍ക്കുന്നതിനും നന്ദി, അമ്മയില്ലെങ്കില്‍ ഞങ്ങളെന്ത് ചെയ്യും? ഇന്ന് ഞാന്‍ എന്തെങ്കിലും നേടിയെങ്കില്‍ അതെന്റെ അമ്മ കാരണം മാത്രമാണ്, മായങ്ക് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com