4 ഫീല്‍ഡര്‍മാരും 2 ന്യൂബോളും, 4000 റണ്‍സ് കൂടി ഞങ്ങള്‍ നേടിയേനെ; ഐസിസിയെ കുത്തി സച്ചിനും ഗാംഗുലിയും

176 ഇന്നിങ്‌സില്‍ നിന്ന് 47.55 എന്ന ബാറ്റിങ് ശരാശരിയില്‍ 8,227 റണ്‍സ് ആണ് സച്ചിനും ഗാംഗുലിയും തമ്മില്‍ അടിച്ചു കൂട്ടിയത്
 4 ഫീല്‍ഡര്‍മാരും 2 ന്യൂബോളും, 4000 റണ്‍സ് കൂടി ഞങ്ങള്‍ നേടിയേനെ; ഐസിസിയെ കുത്തി സച്ചിനും ഗാംഗുലിയും

ച്ചിന്‍-ഗാംഗുലി സഖ്യത്തിന്റെ റെക്കോര്‍ഡ് ഓപ്പണിങ് കൂട്ടുകെട്ട് ആരാധകരുടെ ഓര്‍മയിലേക്ക് എത്തിച്ചാണ് ഐസിസി കഴിഞ്ഞ ദിവസമെത്തിയത്. സച്ചിനും ഗാംഗുലിയും ചേര്‍ന്ന് ഇത് ഐസിസിയെ ട്രോളാനുള്ള ആയുധമാക്കി. 

176 ഇന്നിങ്‌സില്‍ നിന്ന് 47.55 എന്ന ബാറ്റിങ് ശരാശരിയില്‍ 8,227 റണ്‍സ് ആണ് സച്ചിനും ഗാംഗുലിയും തമ്മില്‍ അടിച്ചു കൂട്ടിയത്. ഏകദിനത്തില്‍ മറ്റൊരു ഓപ്പണിങ് സഖ്യവും 6,000 റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് ഉയര്‍ത്തിയിട്ടില്ലെന്നും ഐസിസിയുടെ ട്വീറ്റില്‍ പറയുന്നു. മനോഹരമായ ഓര്‍മകളിലേക്ക് ഇത് കൊണ്ടുപോവുന്നു എന്നായിരുന്നു സച്ചിന്റെ മറുപടി. ഒപ്പം ട്രോളും....

ഇപ്പോഴത്തെ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ അനുസരിച്ച് നാല് ഫീല്‍ഡര്‍മാരും, രണ്ട് ന്യൂബോളുമായിരുന്നു എങ്കില്‍ ഇതിലും കൂടുതല്‍ എത്ര നമ്മള്‍ നേടുമായിരുന്നു എന്നാണ് സച്ചിന്‍ ഗാംഗുലിയോടും ആരാധകരോടുമായി ചോദിച്ചത്. 4,000 റണ്‍സ് കൂടി അധികം ചേര്‍ക്കാമായിരുന്നു എന്നാണ് ഗാംഗുലി മറുപടിയായി പറഞ്ഞത്. 

മറ്റൊരു നാലായിരം റണ്‍സ് കൂടിയോ, അതില്‍ കൂടുതലോ...രണ്ട് ന്യൂ ബോള്‍...ആദ്യ ഓവര്‍ മുതല്‍ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി ലൈന്‍ തൊടുമെന്ന പോലെ...ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിലെ ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡും സച്ചിന്റേയും ഗാംഗുലിയുടേയും പേരിലാണ്. 2001ല്‍ കെനിയക്കെതിരെ 258 റണ്‍സാണ് അവര്‍ അടിച്ചെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com