സാനിയ മിര്‍സയുടെ ട്രൗസറോ? ടെന്നീസ് താരത്തേയും ചിരിപ്പിച്ച് മലയാളികളുടെ ടിക് ടോക് വീഡിയോ 

ഒരു കാര്യവുമില്ലെങ്കിലും സാനിയ മിര്‍സയുടെ ട്രൗസര്‍ അതില്‍ ഉള്‍പ്പെടുന്നതാണ് വിഷയം. കോവിഡ് കാലത്തെ തമാശകളിലൊന്നായി കണ്ട് അത് പങ്കുവെക്കുകയാണ് സാനിയ
സാനിയ മിര്‍സയുടെ ട്രൗസറോ? ടെന്നീസ് താരത്തേയും ചിരിപ്പിച്ച് മലയാളികളുടെ ടിക് ടോക് വീഡിയോ 

ലയാളികള്‍ക്കിടയില്‍ വൈറലായ ടിക് ടോക് വീഡിയോകളിലൊന്ന് പങ്കുവെച്ച് എത്തുകയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഒരു കാര്യവുമില്ലെങ്കിലും സാനിയ മിര്‍സയുടെ ട്രൗസര്‍ അതില്‍ ഉള്‍പ്പെടുന്നതാണ് വിഷയം. കോവിഡ് കാലത്തെ തമാശകളിലൊന്നായി കണ്ട് അത് പങ്കുവെക്കുകയാണ് സാനിയ. 

കടയിലേക്ക് എത്തിയ വ്യക്തി തനിക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കടക്കാരന് കൈമാറുന്നു. സാനിയ മിര്‍സയുടെ ട്രൗസറാണ് ഇവിടെ കടക്കാരനോട് ആവശ്യപ്പെടുന്നത്. അത് എന്തിനാണെന്ന് ചോദിച്ച് കടക്കാരനും വാങ്ങാനെത്തിയ വ്യക്തിയും തല പുകയ്ക്കുന്നുണ്ട്. എന്നാല്‍ കടക്കാരന് പെട്ടെന്ന് കാര്യം പിടികിട്ടി, കോവിഡ് കാലത്ത് ഏറ്റവും അത്യാവശ്യമായത് തന്നെ...സാനിറ്റൈസര്‍...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com