സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് ഗുണം ചെയ്യില്ല, കാരണം അധികാരം ആസ്വദിക്കുന്നതാണ് കോഹ്‌ലിയുടെ സ്വഭാവമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍

ലോകകപ്പ് സെമി ഫൈനലിലേത് പോലെ സെലക്ഷനില്‍ ഇന്ത്യന്‍ ടീം മാനേജ്മാന്റ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കാം
സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് ഗുണം ചെയ്യില്ല, കാരണം അധികാരം ആസ്വദിക്കുന്നതാണ് കോഹ്‌ലിയുടെ സ്വഭാവമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍

നായകത്വം വിഭജിച്ച് നല്‍കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസെയ്ന്‍. അധികാരം ആസ്വദിക്കുന്ന വിധത്തിലെ കോഹ്‌ലിയുടെ സ്വഭാവത്തിന് നായകത്വം വിഭജിച്ച് നല്‍കുന്നതിനോട് പൊരുത്തപ്പെടാനാവില്ലെന്ന് നാസര്‍ ഹുസെയ്ന്‍ ചൂണ്ടിക്കാട്ടി. 

തന്റെ ഉത്തരവാദിത്വങ്ങള്‍ കൈമാറുന്നതില്‍ കോഹ് ലിക്ക് താത്പര്യമുണ്ടാവില്ല. എന്നാല്‍ ഇംഗ്ലണ്ടിന് രണ്ട് പേരുണ്ട്. മോര്‍ഗനും, റൂട്ടും. രണ്ട് പേരും ഒത്തിണങ്ങി പോവുന്ന പ്രകൃതമുള്ളവരാണ്. നായകത്വം വിഭജിച്ച് നല്‍കുന്നത് ഇന്ത്യയ്ക്ക് എത്രമാത്രം ഗുണകരമാവും എന്നത് കോഹ് ലിയുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും..

ലോകകപ്പ് സെമി ഫൈനലിലേത് പോലെ സെലക്ഷനില്‍ ഇന്ത്യന്‍ ടീം മാനേജ്മാന്റ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കാം. എന്നാല്‍ ഇന്ത്യ സ്പ്ലിറ്റ് കോച്ചിങ് പരീക്ഷിക്കുന്നതിനോട് അനുകൂലമായും നാസര്‍ ഹുസെയ്ന്‍ പ്രതികരിച്ചു. രവി ശാസ്ത്രി നേതൃത്വം നല്‍കുന്ന ഇന്ത്യയുടെ കോച്ചിങ് വിഭാഗം കളിക്കാരുടെ മനോഭാവത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ യുവരാജ് സിങ് ചോദ്യം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നാസര്‍ ഹുസെയ്‌ന്റെ വാക്കുകള്‍. 

അത്രയും മികച്ച ബാറ്റ്‌സ്മാന്മാരുണ്ടായിട്ടും നാലാം സ്ഥാനത്തേക്ക് അവര്‍ക്ക് ബാറ്റ്‌സ്മാനെ ലഭിച്ചില്ല. ന്യൂസിലാന്‍ഡിനെ നോക്കൂ, അവര്‍ക്ക് ഉള്ളതില്‍ നിന്ന് തെരഞ്ഞെടുക്കേണ്ടി വന്നു. ഇന്ത്യക്കാണെങ്കില്‍ കഴിവുള്ള ഒരുപാട് താരങ്ങളുണ്ട്. രണ്ട് വട്ടം പരാജയപ്പെട്ടാല്‍ അവര്‍ക്ക് പകരം മറ്റൊരാള്‍ വന്നുകൊണ്ടേയിരിക്കുന്നു നാസര്‍ ഹുസെയ്ന്‍ പറഞ്ഞു. 

വളരെ നാളായി രാജ്യാന്തര ക്രിക്കറ്റിനോട് ബന്ധമില്ലാത്ത വ്യക്തി ഏകദിന, ട്വന്റി20 ഫോര്‍മാറ്റില്‍ കളിക്കുന്ന താരങ്ങള്‍ക്ക് എങ്ങനെയാണ് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക എന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡിനെ ചൂണ്ടി യുവരാജ് സിങ് ചോദിച്ചിരുന്നു. എല്ലാ കളിക്കാരേയും ഒരേ പോലെയല്ല കാണേണ്ടതെന്നും, വ്യത്യസ്തമായ  നിലയില്‍ ഓരോരുത്തരേയും നോക്കി കാണണം എന്നും രവി ശാസ്ത്രിയെ കുത്തി യുവി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com