ഐസിസിയുടെ ട്രോളില്‍ കലിപ്പിച്ച് ഷുഐബ് അക്തര്‍, നിഷ്പക്ഷത കൈവിട്ടെന്ന് വിമര്‍ശനം; ഹെല്‍മറ്റ് തകര്‍ത്ത ബൗണ്‍സര്‍ കാണിച്ച് മറുപടി

സ്മിത്തിനെ മൂന്ന് ബൗണ്‍സറുകള്‍ക്ക് ശേഷം നാലാമത്തെ ഡെലിവറിയില്‍ താന്‍ പുറത്താക്കുമെന്ന അക്തറിന്റെ ട്വീറ്റിനെ ഐസിസി ട്രോളിയതാണ് പാക് മുന്‍ പേസറെ പ്രകോപിപ്പിച്ചത്
ഐസിസിയുടെ ട്രോളില്‍ കലിപ്പിച്ച് ഷുഐബ് അക്തര്‍, നിഷ്പക്ഷത കൈവിട്ടെന്ന് വിമര്‍ശനം; ഹെല്‍മറ്റ് തകര്‍ത്ത ബൗണ്‍സര്‍ കാണിച്ച് മറുപടി

കറാച്ചി: തന്നെ ട്രോളിയ ഐസിസിക്കെതിരെ പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍. നിഷ്പക്ഷത എന്നത് ഐസിസി കൈവിട്ടുവെന്ന് അക്തര്‍ ആരോപിച്ചു. സ്മിത്തിനെ മൂന്ന് ബൗണ്‍സറുകള്‍ക്ക് ശേഷം നാലാമത്തെ ഡെലിവറിയില്‍ താന്‍ പുറത്താക്കുമെന്ന അക്തറിന്റെ ട്വീറ്റിനെ ഐസിസി ട്രോളിയതാണ് പാക് മുന്‍ പേസറെ പ്രകോപിപ്പിച്ചത്. 

ക്ഷതമേല്‍പ്പിക്കുന്ന മൂന്ന് ഡെലിവറിക്ക് ശേഷം നാലാമത്തേതില്‍ സ്മിത്തിനെ പുറത്താക്കാന്‍ തനിക്ക് ഇന്നും സാധിക്കുമെന്ന് പറയുന്ന അക്തറിന്റെ ട്വീറ്റിനെ ബാസ്‌കറ്റ് ബോള്‍ താരം മൈക്കല്‍ ജോര്‍ദാന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഐസിസി ട്രോളിയത്. ഐസിസിയുടെ പ്രതികരണം തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്ന് അക്തര്‍ ട്വീറ്റ് ചെയ്തു. 

എങ്ങനെ നിഷ്പക്ഷത ഐസിസി കൈവിട്ടു എന്ന് കാണിച്ച് തരുന്ന ട്വീറ്റ് എന്നാണ് അക്തര്‍ ഐസിസിയുടെ ട്രോളിനെ വിശേഷിപ്പിച്ചത്. ഇങ്ങനെയാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. പിന്നാലെ തന്റെ തകര്‍പ്പന്‍ ബൗണ്‍സറേറ്റ് ബാറ്റ്‌സ്മാന്‍ വട്ടം കറങ്ങുന്ന വീഡിയോയും അക്തര്‍ പങ്കുവെച്ചു. നിങ്ങള്‍ മറ്റ് ഇമോജി കണ്ടെത്തു, എനിക്കൊന്നും ലഭിച്ചില്ല, ചില യഥാര്‍ഥ വീഡിയോസ് അല്ലാതെ, അക്തര്‍ ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com