ജീവന്‍ രക്ഷിക്കാന്‍ ഒരു ഡയറക്റ്റ് ഹിറ്റ്, കോഹ്‌ലിയോ ജഡേജയോ? ആരെ തെരഞ്ഞെടുക്കും? നായകന്‍ തന്നെ പറയുന്നു

ജീവന്‍ രക്ഷിക്കാന്‍ ഒരു ഡയറക്റ്റ് ഹിറ്റ്, കോഹ്‌ലിയോ ജഡേജയോ? ആരെ തെരഞ്ഞെടുക്കും? നായകന്‍ തന്നെ പറയുന്നു

ജിമ്മില്‍ വിയര്‍പ്പൊഴുക്കാതെ തന്നെ ഫീല്‍ഡിങ്ങില്‍ അസാധ്യമാം വിധം മികവ് തെളിയിക്കുന്ന താരമാണ് രവീന്ദ്ര ജഡേജ

ഫിറ്റ്‌നസിലെ തന്റെ മികവ് ഫീല്‍ഡിങ്ങില്‍ പ്രതിഫലിപ്പിക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് സാധിക്കുന്നുണ്ട്. ജിമ്മില്‍ വിയര്‍പ്പൊഴുക്കാതെ തന്നെ ഫീല്‍ഡിങ്ങില്‍ അസാധ്യമാം വിധം മികവ് തെളിയിക്കുന്ന താരമാണ് രവീന്ദ്ര ജഡേജ. ഇവരില്‍ ആരാണ് ഫീല്‍ഡിങ്ങില്‍ ഒന്നാമത്? ഈ ചോദ്യത്തിന് ഇന്ത്യന്‍ നായകന്‍ തന്നെ മറുപടി നല്‍കുന്നു. 

രവീന്ദ്ര ജഡേജയാണ് ടീമിലെ മികച്ച ഫീല്‍ഡറെന്ന് കോഹ് ലി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ചോദ്യത്തിനായിരുന്നു കോഹ് ലിയുടെ മറുപടി. നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സ്റ്റംപില്‍ കൊള്ളിക്കണം. അതിനായി ആരെ തെരഞ്ഞെടുക്കും?  ജഡേജയേയോ കോഹ് ലിയേയോ? ജഡ്ഡു, എല്ലായ്‌പ്പോഴും. ചര്‍ച്ച അവസാനിച്ചു. എന്നായിരുന്നു ഇതിന് കോഹ് ലി നല്‍കിയ മറുപടി. 

അടുത്തിടെ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറും രവീന്ദ്ര ജഡേജയെ പ്രശംസിച്ച് എത്തിയിരുന്നു. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചതില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍ രവീന്ദ്ര ജഡേജയാണെന്ന് ആര്‍ ശ്രീധര്‍ അഭിപ്രായപ്പെട്ടിരുന്നു. എതിര്‍ നിര താരങ്ങളെ സമ്മര്‍ദത്തിലേക്ക് തള്ളിവിടാന്‍ പ്രാപ്തനായ ഫീല്‍ഡറാണ് ജഡേജ. ജഡേജയുടെ ഫീല്‍ഡിലെ സാന്നിധ്യം എതിരാളികളെ ഭയപ്പെടുത്തുന്നതായും ഇന്ത്യയുടെ ബാറ്റിങ് കോച്ച് അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com