ആദ്യം ഡൊമസ്റ്റിക് ക്രിക്കറ്റ് ആരംഭിക്കാം, എന്നിട്ട് ഉഭയകക്ഷി പരമ്പര; ലോകകപ്പിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന് രവി ശാസ്ത്രി

15 ടീമികള്‍ ഒരിടത്തേക്ക് പറക്കുന്നതിന് പകരം, ഒരു ടീം മറ്റൊരിടത്തേക്ക് എത്തി ഒന്നോ രണ്ടോ ഗ്രൗണ്ടില്‍ ഉഭയകക്ഷി പരമ്പര കളിക്കുന്നതാണ് നല്ലത്
ആദ്യം ഡൊമസ്റ്റിക് ക്രിക്കറ്റ് ആരംഭിക്കാം, എന്നിട്ട് ഉഭയകക്ഷി പരമ്പര; ലോകകപ്പിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന് രവി ശാസ്ത്രി

മുംബൈ: കോവിഡ് ഭീഷണിക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആദ്യം ഉഭയകക്ഷി പരമ്പരകള്‍ നടത്തുന്നതാണ് ഉചിതമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റുകള്‍ അടുത്തൊന്നും നടത്താനാവില്ലെന്ന് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. 

ആദ്യം ഡൊമസ്റ്റിക് ക്രിക്കറ്റ് തുടങ്ങട്ടേ. രണ്ടാമത് ഉഭയകക്ഷി പരമ്പരകളിലേക്ക് കടക്കാം.15 ടീമികള്‍ ഒരിടത്തേക്ക് പറക്കുന്നതിന് പകരം, ഒരു ടീം മറ്റൊരിടത്തേക്ക് എത്തി ഒന്നോ രണ്ടോ ഗ്രൗണ്ടില്‍ ഉഭയകക്ഷി പരമ്പര കളിക്കുന്നതാണ് നല്ലത്. ട്വന്റി20 ലോകകപ്പ് ഈ വര്‍ഷം നടത്തണമെന്ന വാദങ്ങള്‍ തള്ളിയാണ് രവി ശാസ്ത്രിയുടെ പ്രതികരണം വരുന്നത്. 

എത്ര കഴിവ് തെളിയിച്ച താരമാണെങ്കിലും ഈ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെ എത്തുമ്പോള്‍ ബുദ്ധിമുട്ട് നേരിടും. ലോകകപ്പിന് വേദിയൊരുക്കുകയാണോ, ഉഭയകക്ഷി പരമ്പര കളിക്കുകയാണോ എന്ന ചോദ്യം ഇന്ത്യക്ക് മുന്‍പില്‍ വന്നാല്‍ ഉഭയകക്ഷി പരമ്പരയോടാവും നമ്മള്‍ സമ്മതം മൂളുക. ഐപിഎല്ലും ലോകകപ്പും വ്യത്യസ്തമാണ്. അടുത്തടുത്ത രണ്ട് സിറ്റികളിലായി ഐപിഎല്‍ നടത്താം. അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ ലളിതമാണെന്നും രവി ശാസ്ത്രി പറഞ്ഞു. 

അതിനിടയില്‍ ഇംഗ്ലണ്ട് താരങ്ങള്‍ അടുത്ത ആഴ്ച മുതല്‍ പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ആരംഭിച്ചേക്കും. വരും ദിവസങ്ങളില്‍ വരുന്ന കോവിഡ് കണക്കുകള്‍ പരിശോധിച്ചാവും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com