കോഹ് ലിയും രോഹിത്തും മുംബൈയില്‍ കുടുങ്ങും; ടീമിനൊപ്പം ഉടന്‍ ചേരാനാവില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍

മുംബൈയില്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനെ തുടര്‍ന്ന് കോഹ് ലിക്കും രോഹിത്തിനും ടീമിനൊപ്പം ഉടന്‍ ചേരാന്‍ സാധിച്ചേക്കില്ല
കോഹ് ലിയും രോഹിത്തും മുംബൈയില്‍ കുടുങ്ങും; ടീമിനൊപ്പം ഉടന്‍ ചേരാനാവില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചാലും രോഹിത്തിനും കോഹ് ലിക്കും ടീമിനൊപ്പം ചേരാന്‍ സാധിക്കില്ലെന്നതിന്റെ സൂചന നല്‍കി ബിസിസിഐ വൃത്തങ്ങള്‍. കോവിഡ് ശക്തമായ മുംബൈയിലാണ് ഇരുവരും എന്നതാണ് കാരണം. 

മുംബൈയില്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനെ തുടര്‍ന്ന് കോഹ് ലിക്കും രോഹിത്തിനും ടീമിനൊപ്പം ഉടന്‍ ചേരാന്‍ സാധിച്ചേക്കില്ല. ലോക്ക്ഡൗണില്‍ ഇളവ് വരുന്നതോടെ രാജ്യത്തിന്റെ പല ഭാഗത്തായി സ്‌കില്‍ ബേസ്ഡ് ട്രെയ്‌നിങ്ങിലേക്ക് ടീം അംഗങ്ങള്‍ കടന്നേക്കും. 

നിലവില്‍ കളിക്കാരെ പരിശീലകരും, ഫിസിയോയും നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി പരിശീലന സെഷനുകളുമുണ്ട്. കളി ആരംഭിക്കുമ്പോഴേക്കും 100 ശതമാനം ഫിറ്റ്‌നസോടെ കളിക്കാരെ ലഭിക്കുകയാണ് ലക്ഷ്യമെന്നും ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയാണ് ഇനി ഇന്ത്യക്ക് മുന്‍പിലുള്ളത്. അത് ഉപേക്ഷിക്കാനാണ് സാധ്യതകള്‍ എല്ലാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com