ലക്ഷ്മണോ, ഹര്‍ഭജനോ ഞാനോ അല്ല, 2001ലെ കൊല്‍ക്കത്ത ടെസ്റ്റ് ജയത്തിന്റെ ക്രഡിറ്റ് ഇവര്‍ക്ക്; ഇപ്പോഴും അതനുഭവിക്കുന്നെന്ന് രാഹുല്‍ ദ്രാവിഡ്‌

കോവിഡ് 19നെ തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കളികള്‍ നടത്തേണ്ടി വരുന്ന സാഹചര്യം മുന്‍പിലെത്തി നില്‍ക്കുമ്പോഴാണ് ദ്രാവിഡിന്റെ വാക്കുകള്‍
ലക്ഷ്മണോ, ഹര്‍ഭജനോ ഞാനോ അല്ല, 2001ലെ കൊല്‍ക്കത്ത ടെസ്റ്റ് ജയത്തിന്റെ ക്രഡിറ്റ് ഇവര്‍ക്ക്; ഇപ്പോഴും അതനുഭവിക്കുന്നെന്ന് രാഹുല്‍ ദ്രാവിഡ്‌

2001ലെ കൊല്‍ക്കത്ത ടെസ്റ്റില്‍ ജയം നേടാന്‍ സഹായിച്ചത് ഈഡന്‍ ഗാര്‍ഡനിലെ കാണികളെന്ന് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്. കോവിഡ് 19നെ തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കളികള്‍ നടത്തേണ്ടി വരുന്ന സാഹചര്യം മുന്‍പിലെത്തി നില്‍ക്കുമ്പോഴാണ് ദ്രാവിഡിന്റെ വാക്കുകള്‍. 

ടെസ്റ്റിന്റെ അവസാന ദിനം, ചായക്ക് ശേഷം മറ്റൊരിടത്തും ലഭിക്കാത്ത വിധമുള്ള അന്തരീക്ഷമാണ് കാണികള്‍ ഈഡന്‍ ഗാര്‍ഡനില്‍ ഒരുക്കിയതെന്ന് ദ്രാവിഡ് പറയുന്നു. ഹര്‍ഭജന്‍ ബൗള്‍ ചെയ്യുന്ന സമയം. വിക്കറ്റുകള്‍ വീഴുന്നുണ്ട്. ഓരോ പന്ത് കഴിയുമ്പോഴും കാണികളുടെ ഭാഗത്ത് നിന്നുള്ള പിന്തുണ, പ്രചോദനം...എനിക്കത് ഇപ്പോഴും ഓര്‍മയുണ്ട്...എനിക്കത് ഇപ്പോഴും അനുഭവിക്കാനാവുന്നുണ്ട്...

എന്റെ കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ ഓര്‍മിക്കത്തക്കതായി എനിക്കില്ല. എന്നാല്‍ അന്ന് ഈഡന്‍ ഗാര്‍ഡനിലെ അന്തരീക്ഷം, അതിന്റെ തീവ്രത...അതുകൊണ്ടാണ് നിറഞ്ഞ് നില്‍ക്കുന്ന ഈഡന്‍ ഗാര്‍ഡന്‍ കാണണമെന്ന് പറയുന്നത്. ഏതൊരു ക്രിക്കറ്റ് താരവും അനുഭവിച്ച് അറിയേണ്ടതാണ് അത്, ദ്രാവിഡ് പറഞ്ഞു. 

171 റണ്‍സിന് പുറത്തായ ശേഷം ഓസ്‌ട്രേലിയയുടെ 445 റണ്‍സിനെതിരെ ഇന്ത്യ ഫോളോ ഓണ്‍ ചെയ്യുകയായിരുന്നു. ലക്ഷ്മണിന്റെ 281 റണ്‍സിന്റേയും, ദ്രാവിഡിന്റെ 180 റണ്‍സിന്റേയും ബലത്തില്‍ 657 റണ്‍സിനാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. 384 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 384 റണ്‍സിന് ഓള്‍ഔട്ടായി. ഹാട്രിക് ഉള്‍പ്പെടെ 13 വിക്കറ്റാണ് ആ മാച്ചില്‍ ഹര്‍ഭജന്‍ വീഴ്ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com