ആ പ്രകോപനം ഗ്രൗണ്ടില്‍ അവസാനിച്ചില്ല, ഹര്‍ഭജനെ തല്ലാന്‍ മുറിയിലേക്ക് ചെന്നു; 2010 ഏഷ്യാ കപ്പിലെ സിക്‌സ് പോരില്‍ അക്തര്‍

രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് 3 റണ്‍സ്. മുഹമ്മദ് അമീറിന്റെ ഡെലിവറിയില്‍ സിക്‌സ്...പിന്നാലെ പാക് പേസര്‍ ഷുഐബ് അക്തറിന്റെ നേരെ തിരിഞ്ഞ് ഹര്‍ഭജന്‍ സിങ്ങിന്റെ അലര്‍ച്ച...
ആ പ്രകോപനം ഗ്രൗണ്ടില്‍ അവസാനിച്ചില്ല, ഹര്‍ഭജനെ തല്ലാന്‍ മുറിയിലേക്ക് ചെന്നു; 2010 ഏഷ്യാ കപ്പിലെ സിക്‌സ് പോരില്‍ അക്തര്‍

ണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് 3 റണ്‍സ്. മുഹമ്മദ് അമീറിന്റെ ഡെലിവറിയില്‍ സിക്‌സ്...പിന്നാലെ പാക് പേസര്‍ ഷുഐബ് അക്തറിന്റെ നേരെ തിരിഞ്ഞ് ഹര്‍ഭജന്‍ സിങ്ങിന്റെ അലര്‍ച്ച...ഇതിന് പകരം ചോദിച്ച് അടിപിടി കൂടാന്‍ ഇന്ത്യന്‍ ടീമിന്റെ ഹോട്ടലിലേക്ക് താന്‍ പോയിരുന്നതായി വെളിപ്പെടുത്തുകയാണ് അക്തര്‍. 

2010 മാര്‍ച്ചിലെ ഏഷ്യാ കപ്പിലാണ് സംഭവം. മുഹമ്മദ് അമീറിന്റേതിന് മുന്‍പേയുള്ള ഓവറില്‍ ഹര്‍ഭജനും അക്തറും തമ്മില്‍ ഉരസിയിരുന്നു. ഇതാണ് സിക്‌സ് പറത്തി കഴിഞ്ഞ് അക്തറിന് നേരെ തിരിഞ്ഞ് ഹര്‍ഭജന്‍ രോഷം പ്രകടിപ്പിച്ചതിന് കാരണം. 

ഹര്‍ഭജനെ നോക്കി ഞാന്‍ ഹോട്ടല്‍ റൂമിലേക്ക് പോയി. ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച്, ലാഹോറില്‍ ഞങ്ങള്‍ക്കൊപ്പം കറങ്ങി, ഞങ്ങളുടേതിന് സമാനമായ സംസ്‌കാരമുള്ള, പഞ്ചാബി സഹോദരന്‍...ഞങ്ങളോട് മര്യാദയില്ലാതെ പെരുമാറുന്നോ? ഹോട്ടല്‍ റൂമില്‍ ചെന്ന് ഹര്‍ഭജനെ നേരിടണം എന്നുറച്ചാണ് ഞാന്‍ പോയത്. ഞാന്‍ വരുന്നു എന്ന് അവന് മനസിലായി. അതോടെ എനിക്ക് ഹര്‍ഭജനെ കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസം എന്റെ ദേഷ്യം പോയി. ഹര്‍ഭജന്‍ വന്ന് ക്ഷമ ചോദിക്കുകയും ചെയ്തു, അക്തര്‍ പറയുന്നു. 

47ാം ഓവറില്‍ അക്തറിനെതിരെ ഹര്‍ഭജന്‍ സിക്‌സ് പറത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ സിക്‌സിന് പിന്നാലെ അക്തര്‍ തുടരെ ബൗണ്‍സറുകള്‍ എറിഞ്ഞു. ഇന്നിങ്‌സിലെ അവസാന ഓവര്‍ വരെ ഇവര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടര്‍ന്നു. 

അക്തര്‍ തന്റെ മുറിയിലേക്ക് എത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഹര്‍ഭജനും നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നെ ഇടിക്കുമെന്ന് പറഞ്ഞപ്പോള്‍ വരാന്‍ ഞാന്‍ പറഞ്ഞു. ആര് ആരെ ഇടിക്കുമെന്ന് കാണാം എന്ന് പറഞ്ഞെങ്കിലും എനിക്ക് പേടിയുണ്ടായി. ഒരു ഹള്‍ക്കാണ് അയാള്‍. റൂമിനുള്ളില്‍ വെച്ച് എന്നേയും യുവിയേയും ഒരിക്കല്‍ അക്തര്‍ നേരിട്ടിട്ടുള്ളതാണെന്നും ഹര്‍ഭജന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com