ഇന്ത്യയ്ക്ക് ഒരു തരത്തിലുള്ള പിന്തുണയും ലഭിക്കാത്ത ഒരിടമേയുള്ളു, അത് ബംഗ്ലാദേശ് ആണെന്ന് രോഹിത് ശര്‍മ

'അഭിനിവേശം നിറഞ്ഞ ക്രിക്കറ്റ് ആരാധകരാണ് ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും. നമുക്ക് തെറ്റ് സംഭവിച്ചാല്‍ എല്ലാ കോണില്‍ നിന്നും വിമര്‍ശനം നേരിടണം'
ഇന്ത്യയ്ക്ക് ഒരു തരത്തിലുള്ള പിന്തുണയും ലഭിക്കാത്ത ഒരിടമേയുള്ളു, അത് ബംഗ്ലാദേശ് ആണെന്ന് രോഹിത് ശര്‍മ

ന്യൂഡല്‍ഹി: ഗ്യാലറിയില്‍ നിന്ന് ഒരു വിധത്തിലുമുള്ള പിന്തുണയും ഇന്ത്യന്‍ ടീമില് ലഭിക്കാത്തത് ബംഗ്ലാദേശില്‍ മാത്രമാണെന്ന് രോഹിത് ശര്‍മ. തമിം ഇഖ്ബാലുമായി ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുമ്പോഴായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. 

അഭിനിവേശം നിറഞ്ഞ ക്രിക്കറ്റ് ആരാധകരാണ് ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും. നമുക്ക് തെറ്റ് സംഭവിച്ചാല്‍ എല്ലാ കോണില്‍ നിന്നും വിമര്‍ശനം നേരിടണം. ബംഗ്ലാദേശിലും അങ്ങനെയാണ് കാര്യങ്ങള്‍. ബംഗ്ലാദേശില്‍ കളിക്കാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ വ്യക്തമാവും ബംഗ്ലാ ആരാധകരുടെ അഭിനിവേശമെന്നും രോഹിത് പറയുന്നു. 

കാണികളുടെ പിന്തുണയില്ലാതെ ഇന്ത്യക്ക് കളിച്ച് ശീലമില്ല. എന്നാല്‍ ഇന്ത്യയ്ക്ക് കാണികളുടെ ഒരു തരത്തിലുമുള്ള പിന്തുണയും ലഭിക്കാത്ത ഇടമാണ് ബംഗ്ലാദേശ്. നിങ്ങള്‍ക്ക് ബംഗ്ലാ ഫാന്‍സിന്റെ എല്ലാ പിന്തുണയുമുണ്ട്. ഇത് തികച്ചും വ്യത്യസ്തമായ ബംഗ്ലാദേശ് ടീമാണ്. 2019 ലോകകപ്പിലും നിങ്ങളുടെ പ്രകടനം ഞങ്ങള്‍ കണ്ടതാണെന്നും തമീം ഇഖ്ബാലിനോട് രോഹിത് പറഞ്ഞു. 

ബംഗ്ലാദേശിനെതിരെ മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. 2015 ലോകകപ്പിലും, 2017 ചാമ്പ്യന്‍സ് ട്രോഫിയിലും, 2019 ലോകകപ്പിലും ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ഹിറ്റ്മാന്‍ സെഞ്ചുറി കണ്ടെത്തി. ഇന്ത്യക്കെതിരെ എന്നും ആവേശം നിറച്ചാണ് ബംഗ്ലാദേശ് കളിക്കളത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും ഇത് വ്യക്തമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com