കച്ച മുറുക്കി ഇംഗ്ലണ്ട് ക്രിക്കറ്റ്, ഒരു കോടി രൂപയുടെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാങ്ങുന്നു

കച്ച മുറുക്കി ഇംഗ്ലണ്ട് ക്രിക്കറ്റ്, ഒരു കോടി രൂപയുടെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാങ്ങുന്നു

സമ്മര്‍ ഹോം സീസണിലെ 18 രാജ്യാന്തര മത്സരങ്ങള്‍ നടത്തുന്നത് മുന്‍പില്‍ കണ്ടാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം

ലണ്ടന്‍: ഒരു കോടി രൂപയ്ക്കടുത്ത് രൂപയുടെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാങ്ങാന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. സമ്മര്‍ ഹോം സീസണിലെ 18 രാജ്യാന്തര മത്സരങ്ങള്‍ നടത്തുന്നത് മുന്‍പില്‍ കണ്ടാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം. 

ഇംഗ്ലണ്ട് ടീം, സന്ദര്‍ശനം നടത്തുന്ന ടീം, അമ്പയര്‍മാര്‍, ഗ്രൗണ്ട് സ്റ്റാഫുകള്‍ , സപ്പോര്‍ട്ട് സ്റ്റാഫ്, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കുന്നതിനാണ് ഇത്. ഒരു പരമ്പര നടത്തുന്നതിന് വിദേശ താരങ്ങളുടെ താമസ ചിലവ്, അവരുടെ രാജ്യത്ത് നിന്നും യുകെയിലേക്ക് എത്തുന്നതിനുള്ള ചാര്‍ട്ടേഡ് വിമാനത്തിന് വേണ്ട പണം എന്നിവ ഉള്‍പ്പെടെ അഞ്ച് കോടി രൂപയ്ക്കടുത്ത് വേണ്ടിവരുമെന്നാണ് ടൈംസ് യുകെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എന്നാല്‍ ഇത്രയും ചിലവ് വരുമ്പോള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കളി നടത്തുന്നതിനെ തുടര്‍ന്ന് ടിക്കറ്റ് വരുമാനത്തില്‍ കുറവുണ്ടാവുന്നു. ബ്രോഡ്കാസ്‌റ്റേഴ്‌സില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലേക്കാവും ശ്രദ്ധയെല്ലാം. 

ജൂലൈയില്‍ വിന്‍ഡിസ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം മുന്‍പില്‍ കണ്ട് ഒരുക്കങ്ങളാണ് ഇസിബി നടത്തുന്നത്. കളിക്കാര്‍ക്ക് പ്രത്യേകം പന്തുകളും, വാട്ടര്‍ ബോട്ടിലുകളും ഉള്‍പ്പെടെ പല സുരക്ഷാ മുന്‍കരുതലുകളുമായി ഇംഗ്ലണ്ട് പരിശീലനത്തിനും ഒരുങ്ങി കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com