കാല്‍പന്തിലേക്ക് തിരികെ എത്താന്‍ മണിക്കൂറുകള്‍ മാത്രം; ബുണ്ടസ് ലീഗയിലേക്ക് ലോകം, ഇന്ത്യയില്‍ മത്സര സമയം ഇങ്ങനെ

ഫുട്‌ബോള്‍ പ്രേമികളുടെ മൂന്ന് മാസത്തോളം നീണ്ട വീര്‍പ്പു മുട്ടലിന് ഇന്ന് അവസാനമാവും
കാല്‍പന്തിലേക്ക് തിരികെ എത്താന്‍ മണിക്കൂറുകള്‍ മാത്രം; ബുണ്ടസ് ലീഗയിലേക്ക് ലോകം, ഇന്ത്യയില്‍ മത്സര സമയം ഇങ്ങനെ

ബെര്‍ലിന്‍: ഫുട്‌ബോള്‍ പ്രേമികളുടെ മൂന്ന് മാസത്തോളം നീണ്ട വീര്‍പ്പു മുട്ടലിന് ഇന്ന് അവസാനമാവും. ബുണ്ടസ് ലീഗയിലേക്ക് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവനെത്തുമെന്ന് ഉറപ്പാണ്. അടച്ചിട്ട സ്റ്റേഡിയത്തിലാണ് കളിയെങ്കിലും അത് നല്‍കുന്ന ആശ്വാസം ചെറുതല്ലെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ സംസാരം. 
ഹോട്ട്‌സ്റ്റാറിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 2ലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് എച്ച്ഡി 2ലും മത്സരങ്ങള്‍ കാണാം. 

ഇന്ന് പുനരാരംഭിക്കുന്ന ബുണ്ടസ് ലീഗയിലെ മത്സര സമയം ഇന്ത്യയില്‍ ഇങ്ങനെയാണ്...

മെയ് 16 ശനിയാഴ്ച

രാത്രി ഏഴ് മണിക്ക്

ഡോര്‍ട്ട്മുണ്ട്-ഷാല്‍കെ
ആര്‍ബി ലീപ്‌സിഗ്-ഫ്രീബര്‍ഗ്
ഹൊഫെനീം-ഹെര്‍ത ബെര്‍ലിന്‍
ഫോര്‍ടുന ഡസല്‍ഡോര്‍ഫ്-പഡെര്‍ബോണ്‍
ഓഗ്‌സ്ബര്‍ഗ്-വോള്‍വ്‌സ്ബര്‍ഗ്

രാത്രി 10.30

ഈന്‍ട്രാഷ് ഫ്രാങ്ക്ഫൂര്‍ട്-ബൊറൂസിയ മൊചെഗ്ലാഡ്ബാക്ക്

മെയ് 17 രാത്രി ഏഴ് മണി
എഫ്‌സി കോന്‍-മെയ്ന്‍സ്

രാത്രി 10.30 യൂനിയന്‍ ബെര്‍ലിന്‍-ബയേണ്‍ മ്യൂണിക്

മെയ് 18 പുലര്‍ച്ചെ 12 

വെര്‍ഡര്‍ ബ്രെമന്‍-ബയേര്‍ ലെവെര്‍കുസന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com