അവന്‍ വാട്ടര്‍ ബോയ് ആവേണ്ടവനല്ല, എന്തിനാണ് ഇങ്ങനെ പരീക്ഷണം? കോഹ് ലിയെ വിമര്‍ശിച്ച് മുഹമ്മദ് കൈഫ്‌

ഒരുപാട് ടീം കോമ്പിനേഷനുകള്‍ കോഹ്‌ലി മാറി മാറി പരീക്ഷിച്ചത് ടീമിനെ ബാധിക്കുന്നതായി കൈഫ് ചൂണ്ടിക്കാണിച്ചു
അവന്‍ വാട്ടര്‍ ബോയ് ആവേണ്ടവനല്ല, എന്തിനാണ് ഇങ്ങനെ പരീക്ഷണം? കോഹ് ലിയെ വിമര്‍ശിച്ച് മുഹമ്മദ് കൈഫ്‌

ളിക്കാരെ പിന്തുണയ്ക്കുന്നതില്‍ കോഹ് ലിക്ക് വീഴ്ചയുണ്ടാവുന്നതായി വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. ഒരുപാട് ടീം കോമ്പിനേഷനുകള്‍ കോഹ്‌ലി മാറി മാറി പരീക്ഷിച്ചത് ടീമിനെ ബാധിക്കുന്നതായി കൈഫ് ചൂണ്ടിക്കാണിച്ചു. 

തന്റെ ടീം അംഗങ്ങളെ കോഹ് ലി പിന്തുണയ്ക്കണം. എങ്കില്‍ മാത്രമേ വിജയം നേടുന്ന ടീമിനെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. ടീം സെലക്ഷനില്‍ കോഹ്‌ലി ഒരുപാട് പരീക്ഷണം നടത്തുന്നു. അത് പാടില്ല. കഴിഞ്ഞ ലോകകപ്പില്‍ പോലും വലിയ മികവ് കാണിക്കാന്‍ സാധിക്കാത്ത താരങ്ങളെ ഉള്‍പ്പെടുത്തി ടീം കോമ്പിനേഷന്‍ മാറ്റിക്കൊണ്ടിരുന്നു. ഒന്നോ രണ്ടോ കളിയില്‍ ഫോം ഇല്ലെങ്കിലും കോഹ് ലി അവരെ പിന്തുണയ്ക്കണം. കളിക്കാരെ കോഹ് ലി പരുവപ്പെടുത്തണം, എങ്കിലെ നല്ല ടീമിനെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു, കൈഫ് പറഞ്ഞു. 

വിക്കറ്റ് കീപ്പിങ്ങില്‍ നോക്കി. അവര്‍ ഒരുപാട് താരങ്ങളെ പരീക്ഷിക്കുന്നു. വിക്കറ്റ് കീപ്പിങ്ങില്‍ ഒരു സ്‌പെഷ്യലിസ്റ്റിനെ സ്ഥിരമായി നമുക്ക് വേണം. ധോനിക്ക് മുകളില്‍ പന്തിനെ പിന്തുണയ്ക്കുന്നു എങ്കില്‍ കോഹ് ലി അവനെ പിന്തുണയ്ക്കണം. അവന്‍ ടീമിലെ വാട്ടര്‍ ബോയ് ആവരുത്. ടീം സെലക്ഷനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. 

മാച്ച് വിന്നര്‍മാരും, മികച്ച താരങ്ങളും ടീമിലുണ്ട്. കോഹ് ലി അവരെ പിന്തുണയ്ക്കണം. നിങ്ങള്‍ ഒരു ടീമിനെ പടുത്തുയര്‍ത്തണം. അതിലൂടെ വലിയ ഗുണം ലഭിക്കും. ധോനിയുടെ റെക്കോര്‍ഡുകള്‍ മറികടന്ന് മികച്ച നായകനായി കോഹ് ലിക്ക് വിരമിക്കാം, കൈഫ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com