ഇത് വേറെ ലെവല്‍ മനുഷ്യന്‍, തിരികെ ചലഞ്ച് ചെയ്ത് കുടുക്കി സച്ചിന്‍; തലയൂരി യുവരാജ് സിങ്‌

സച്ചിന്‍ ചലഞ്ച് ഏറ്റെടുത്ത വിധം കണ്ട് ആരാധകരും യുവിയോട് പറഞ്ഞത് അത് തന്നെ...ഇത് ആള് വേറെ ലെവല്‍...
ഇത് വേറെ ലെവല്‍ മനുഷ്യന്‍, തിരികെ ചലഞ്ച് ചെയ്ത് കുടുക്കി സച്ചിന്‍; തലയൂരി യുവരാജ് സിങ്‌

ലഞ്ച് ചെയ്ത ആള് മാറി പോയി...ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ചലഞ്ച് ഏറ്റെടുത്തത് കണ്ട് യുവരാജ് സിങ്ങിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സച്ചിന്‍ ചലഞ്ച് ഏറ്റെടുത്ത വിധം കണ്ട് ആരാധകരും യുവിയോട് പറഞ്ഞത് അത് തന്നെ...ഇത് ആള് വേറെ ലെവല്‍...

യുവരാജിന്റെ ചലഞ്ചില്‍ കണ്ണ് കെട്ടിയാണ് സച്ചിന്‍ ട്വിസ്റ്റ് കൊണ്ടുവന്നത്. പിന്നാലെ ഈ കണ്ണു കെട്ടി ഈ ചലഞ്ചിന് യുവിയെ തന്നെ സച്ചിന്‍ വെല്ലുവിളിക്കുകയും ചെയ്തു. അതിന് ഒരു ടിപ്പും സച്ചിന്‍ നല്‍കിയിട്ടുണ്ട്. ആസ്വദിച്ചുള്ള സച്ചിന്റെ പ്രതികരണമാണ് ആരാധകരെ കൂടുതല്‍ കൗതുകത്തിലാക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sachin Tendulkar (@sachintendulkar) on

സച്ചിന്റെ ഈ ചലഞ്ച് ഏറ്റെടുക്കാന്‍ തനിക്ക് ആഴ്ചകള്‍ നീണ്ട പരിശീലനം വേണ്ടിവരുമെന്നാണ് യുവി പറയുന്നത്. രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ് എന്നിവരേയും യുവി ചലഞ്ച് ചെയ്തിരുന്നു. സച്ചിനും രോഹിത്തിനും ഇത് എളുപ്പമായിരിക്കും. എന്നാല്‍ ഹര്‍ഭജന് അങ്ങനെ ആയിരിക്കില്ല എന്നായിരുന്നു യുവിയുടെ വെല്ലുവിളി. രോഹിത്തിന്റേയും ഹര്‍ഭജന്റേയും മറുപടിക്ക് കൂടി കാത്തിരിക്കുകയാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com