ഒരുമിച്ച് കളിച്ചത് ഒരു ടെസ്റ്റ്, ആര് കീപ്പ് ചെയ്യും എന്ന് ധോനിയോട് ചോദിച്ചു, മറുപടി ഇങ്ങനെയെന്ന് വൃധിമാന്‍ സാഹ

കളിയുടെ ദിവസം പരിശീലനത്തിന് ഇടയില്‍ രോഹിത്തും ഞാനും തമ്മില്‍ കൂട്ടിയിടിച്ചു. രണ്ട് പേരുടേയും കണങ്കാലിന് അവിടെ പരിക്കേറ്റു
ഒരുമിച്ച് കളിച്ചത് ഒരു ടെസ്റ്റ്, ആര് കീപ്പ് ചെയ്യും എന്ന് ധോനിയോട് ചോദിച്ചു, മറുപടി ഇങ്ങനെയെന്ന് വൃധിമാന്‍ സാഹ


മുംബൈ: ധോനി ഇന്ത്യന്‍ ടീമിലുള്ള കാലത്തോളം തനിക്ക് ഇന്ത്യന്‍ കുപ്പായമണിയാന്‍ സാധിക്കില്ലെന്ന് ഉറപ്പായിരുന്നതായി വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ. ഒരു ടെസ്റ്റ് മാത്രമാണ് ധോനിക്കൊപ്പം സാഹ കളിച്ചിട്ടുള്ളത്. 

ഞാന്‍ ധോനിയുടെ പകരം വന്നതല്ല. ധോനി ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് എനിക്ക് കളിക്കാന്‍ അവസരം ലഭിച്ചത്. വിവിഎസ് ലക്ഷ്മണ്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്നതോടെയാണ് ഞാന്‍ ടെസ്റ്റില്‍ അരങ്ങേറിയത്. അന്ന് ലക്ഷ്മണിന് പകരം രോഹിത്തിനെ ടീമിലെടുത്തു. 

എന്നാല്‍ കളിയുടെ ദിവസം പരിശീലനത്തിന് ഇടയില്‍ രോഹിത്തും ഞാനും തമ്മില്‍ കൂട്ടിയിടിച്ചു. രണ്ട് പേരുടേയും കണങ്കാലിന് അവിടെ പരിക്കേറ്റു. രോഹിത്തിന്റെ പരിക്കായിരുന്നു കൂടുതല്‍ വഷളായത്. ധോനി ടോസിനായി പോവുന്നു. ഞാന്‍ ആ സമയം ബദ്രിനാഥിന് ത്രോസ് ഡൗണ്‍ നല്‍കുകയായിരുന്നു. പോകുന്ന വഴി ധോനി എന്നോട് പറഞ്ഞു, നീ കളിക്കുന്നുണ്ടെന്ന്...

ഗാരി കിര്‍സ്റ്റന്‍ എന്നോട് പറഞ്ഞു, ധോനി ടീമിലുണ്ട്, അതുകൊണ്ട് നീ കളിക്കില്ല എന്ന്. എന്റേതായ പരിശീലനം നടത്താനാണ് ഗാരി ആവശ്യപ്പെട്ടത്. നെറ്റ്‌സില്‍ ബൗളര്‍മാരെ നേരിട്ട് ഞാന്‍ നേരെ പോയി സ്‌റ്റെയ്‌നേയും മോര്‍ക്കലിനേയും നേരിട്ടു. ധോനി സൃഷ്ടിച്ചിരിക്കുന്ന നിലവാരമുണ്ട്. ഈ ദിവസം വരെ ധോനിയില്‍ നിന്നാണ് ഞാന്‍ പഠിക്കുന്നത്, സാഹ പറയുന്നു.

എന്നേക്കാള്‍ നാല് വയസോളം മുതിര്‍ന്നതാണ് ധോനി. ധോനി കളിക്കുന്നുണ്ടെങ്കില്‍ എനിക്ക് കളിക്കാനാവില്ലെന്ന് അറിയാം. ഡ്രസിങ് റൂമിലിരിക്കാന്‍ ആര്‍ക്കും താത്പര്യമുണ്ടാവില്ല. എന്നാല്‍ ധോനി ടീമിലുള്ളപ്പോള്‍ മറ്റൊരു വഴിയുമില്ല. അതുകൊണ്ട് എനിക്ക് കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. നാഗ്പൂര്‍ ടെസ്റ്റില്‍ ഞാന്‍ ധോനിയോട് ചോദിച്ചു, ആരാണ് കീപ്പ് ചെയ്യുന്നത് എന്ന്, ഞാന്‍ തന്നെ കീപ്പ് ചെയ്യും, നീ നല്ല ഫീല്‍ഡറല്ലേ, പോയി ഫീല്‍ഡ് ചെയ്യൂ എന്നായിരുന്നു ധോനിയുടെ മറുപടി...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com