ആശങ്ക പിടികൂടുന്നു, ഹൃദയം പിടയുന്നു, ലോക്ക്ഡൗണ്‍ നാളിലെ വലിയ സങ്കടത്തെ കുറിച്ച് സാനിയ മിര്‍സ

ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ട ഉത്തരവാദിത്വവും, തന്റെ വ്യക്തിപരമായ ദുഃഖം പങ്കുവെച്ചാണ് സാനിയ ഇപ്പോഴെത്തുന്നത്
ആശങ്ക പിടികൂടുന്നു, ഹൃദയം പിടയുന്നു, ലോക്ക്ഡൗണ്‍ നാളിലെ വലിയ സങ്കടത്തെ കുറിച്ച് സാനിയ മിര്‍സ

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലേക്ക് വീണ കുടുംബങ്ങളെ സഹായിക്കാന്‍ ധനശേഖരണം നടത്താന്‍ മുന്‍പിലുണ്ടായിരുന്നു ടെന്നീസ് താരം സാനിയ മിര്‍സ. എപ്പോഴത്തേയും പോലെ ലോക്ക്ഡൗണ്‍ കാലത്തും തന്റെ നിലപാടുകളും സാമുഹിക പ്രതിബദ്ധതയും സാനിയ മുറുകെ പിടിച്ചിരുന്നു. മൂന്ന് കോടി രൂപയ്ക്കടുത്താണ് സാനിയയുടെ നേതൃത്വത്തിലുള്ള സംഘം സമാഹരിച്ചത്.  ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ട ഉത്തരവാദിത്വവും, തന്റെ വ്യക്തിപരമായ ദുഃഖം പങ്കുവെച്ചാണ് സാനിയ ഇപ്പോഴെത്തുന്നത്.

എപ്പോഴാണ് തന്റെ മകന് ഇനി അവന്റെ അച്ഛനെ കാണാന്‍ സാധിക്കുക എന്ന സങ്കടമാണ് സാനിയ പങ്കുവെക്കുന്നത്. ഫേസ്ബുക്ക് ലൈവില്‍ ഒരു ദേശിയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സാനിയ. സാനിയയും ഇസ്ഹാനും ഇവിടെ ഹൈദരാബാദിലും, ഷുഐബ് മാലിക് പാകിസ്ഥാനിലെ സിയാല്‍കോട്ടിലുമാണ്. 

ഞാനും മാലിക്കും പ്രായോഗികമായി ചിന്തിക്കുന്നവരാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ പ്രായമുള്ള അമ്മയുണ്ട്. ഈ സമയത്ത് മാലിക് അമ്മയ്‌ക്കൊപ്പം ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ ചിന്തിക്കുമ്പോള്‍ മാലിക് പാകിസ്ഥാനിലായത് നന്നായി എന്ന് തോന്നും. ഈ പ്രശ്‌നങ്ങളെല്ലാം വൈകാതെ അവസാനിക്കുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് ഞങ്ങളെന്നും സാനിയ പറഞ്ഞു.

കടുത്ത ആശങ്കകളൊന്നും സാധാരണ എന്നെ പിടികൂടാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്തെന്നില്ലാത്ത ആശങ്ക തോന്നി. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍...കുഞ്ഞായ മകന്റെ കാര്യം നോക്കണം, പ്രായമായ മാതാപിതാക്കളുടെ കാര്യം നോക്കണം, ഇതിനെല്ലാം പുറമെ എനിക്ക് ഒന്നും പറ്റാതെ ഞാന്‍ തന്നെ നോക്കണം. ഈ സമയത്ത് ടെന്നീസിനെ കുറിച്ചൊന്നും ചിന്തിക്കാനാവില്ല. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വേദനിപ്പിക്കുന്നതാണ്. ഒരമ്മ തന്റെ രണ്ട് മക്കളില്‍ ഒരാളെ കയ്യിലെടുത്ത് രണ്ടാമത്തെ കുഞ്ഞിനെ ന്യൂട്ട് കേസിന്റെ മുകളില്‍ കിടത്തി തള്ളി കൊണ്ട് പോവുന്ന ചിത്രം കണ്ടു. അതെന്റെ ഹൃദയം തകര്‍ത്തു. ദിവസ വേതനക്കാരുടെ പ്രയാസങ്ങള്‍ കാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു. അവരെ സഹായിക്കാനുള്ള ബാധ്യത നമുക്കെല്ലാവര്‍ക്കുമുണ്ടെന്ന് സാനിയ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com