രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാനൊരുങ്ങി ശ്രീലങ്ക; ചോദ്യം ചെയ്ത് ജയവര്‍ധനെ 

രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാനൊരുങ്ങി ശ്രീലങ്ക; ചോദ്യം ചെയ്ത് ജയവര്‍ധനെ 

സ്റ്റേഡിയത്തിന് മുന്നൂറ് കോടിയോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്

രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പദ്ധതിയെ ചോദ്യം ചെയ്ത് മുന്‍ താരം മഹേല ജയവര്‍ധനെ. ഹോമഗാമയില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്ന സ്റ്റേഡിയത്തിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് നിലവിലുള്ള സൗകര്യങ്ങള്‍ പോലും ശരിയായി ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് ജയവര്‍ധനെയുടെ ആക്ഷേപം. 

26 ഏക്കറില്‍ 60,000കാണികളെ വഹിക്കാന്‍ ശേഷിയുള്ള സ്റ്റേഡിയം നിര്‍മിക്കുന്നത് സംബന്ധിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയവര്‍ധനെ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. 'നമുക്ക് നിലവിലുള്ള സ്റ്റേഡിയങ്ങളില്‍ വേണ്ടത്ര അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളോ അഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിക്കുന്നില്ല... നമുക്ക് മറ്റൊരെണ്ണത്തിന്റെ കൂടി ആവശ്യമുണ്ടോ?', താരം ട്വീറ്റ് ചെയ്തു. 

പുതിയ സ്‌റ്റേഡിയത്തിന്റെ പണി മൂന്ന് വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുമെന്നാണ് അവകാശപ്പെടുന്നത്. സ്റ്റേഡിയത്തിന് മുന്നൂറ് കോടിയോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com