ഈ നേപ്പാളി ആരാണ്‌‌? ലൈവിന്‌ ഇടയില്‍ സുനില്‍ ഛേത്രിക്ക്‌ നേരെ വംശീയാധിക്ഷേപം

ഈ നേപ്പാളി ആര്‌ എന്നാണ്‌ കമന്റാണ്‌ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രതിഷേധത്തിന്‌ ഇടയാക്കുന്നത്
ഈ നേപ്പാളി ആരാണ്‌‌? ലൈവിന്‌ ഇടയില്‍ സുനില്‍ ഛേത്രിക്ക്‌ നേരെ വംശീയാധിക്ഷേപം


വിരാട്‌ കോഹ്‌ ലിക്കൊപ്പമുള്ള ഇന്‍സ്റ്റാ ലൈവിന്‌ ഇടയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിക്കെതിരെ വംശീയ അധിക്ഷേപം. ഈ നേപ്പാളി ആര്‌ എന്നാണ്‌ കമന്റാണ്‌ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രതിഷേധത്തിന്‌ ഇടയാക്കുന്നത്‌.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‌ ഇങ്ങനെ അധിക്ഷേപം നേരിടുന്നുണ്ടെങ്കില്‍ രാജ്യത്തെ മറ്റ്‌ നോര്‍ത്ത്‌ ഈസ്‌റ്റേണ്‍ സംസ്ഥാനങ്ങളിലുള്ളവരുടെ അവസ്ഥ എന്തായിരിക്കും എന്നാണ്‌ ചോദ്യമുയരുന്നത്‌. ഇതിന്‌ മുന്‍പും ഛേത്രിക്ക്‌ നേരെ ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com