എന്റെ മക്കളെ പോലം വെറുതെ വിട്ടില്ല, അസഭ്യങ്ങള്‍ എല്ലാ പരിധിയും വിട്ടു; ധോനിയെ ഒഴിവാക്കിയതിന്‌ നേരിട്ടത്‌ ഇതെല്ലാമെന്ന്‌ ആകാശ്‌ ചോപ്ര

'സംഭവിച്ചത്‌ സംഭവിച്ചു, എന്നോട്‌ ക്ഷമിക്കൂ എന്ന്‌ ഈ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞെത്തിയവരോട്‌ പറഞ്ഞു'
എന്റെ മക്കളെ പോലം വെറുതെ വിട്ടില്ല, അസഭ്യങ്ങള്‍ എല്ലാ പരിധിയും വിട്ടു; ധോനിയെ ഒഴിവാക്കിയതിന്‌ നേരിട്ടത്‌ ഇതെല്ലാമെന്ന്‌ ആകാശ്‌ ചോപ്ര


മുംബൈ; ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ഇലവനെ പ്രവചിച്ചപ്പോള്‍ ധോനിയുടെ പേര്‌ ഒഴിവാക്കിയതിന്റെ പേരില്‍ നേരിട്ടത്‌ വലിയ അധിക്ഷേപങ്ങളെന്ന്‌ കമന്റേറ്റര്‍ ആകാശ്‌ ചോപ്ര. അധിക്ഷേപങ്ങള്‍ സഹിക്കാന്‍ വയ്യാതെ താന്‍ സമൂഹമാധ്യമങ്ങളില്‍ വരാതെയായെന്നും, തന്റെ കുട്ടികളെ പോലും ധോനി ഫാന്‍സ്‌ അസഭ്യം പറഞ്ഞെന്നും ആകാശ്‌ ചോപ്ര പറയുന്നു.

ഇന്ത്യന്‍ മുന്‍ താരം അജിത്‌ അഗാര്‍ക്കറിനൊപ്പം ലൈവ്‌ ചാറ്റില്‍ വന്നപ്പോഴാണ്‌ ആകാശ്‌ ചോപ്രയുടെ വെളിപ്പെടുത്തല്‍. അസഭ്യങ്ങള്‍ വന്നുകൊണ്ടേയിരുന്നു. മക്കളേയും വെറുതെ വിട്ടില്ല. സംഭവിച്ചത്‌ സംഭവിച്ചു, എന്നോട്‌ ക്ഷമിക്കൂ എന്ന്‌ ഈ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞെത്തിയവരോട്‌ പറഞ്ഞു. വിരമിക്കുന്നതും വിരമിക്കാത്തതും ധോനിയുടെ തീരുമാനമാണ്‌. സെലക്ട്‌ ചെയ്യണോ വേണ്ടയോ എന്നത്‌ സെലക്ടര്‍മാരുടെ തീരുമാനവും. ഇത്രയും നാള്‍ കളിക്കാതിരുന്ന താരത്തിന്‌ ഇനി കാര്യങ്ങള്‍ ബുദ്ധിമുട്ടാവും എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌, ചോപ്ര പറഞ്ഞു.

ഇത്രയും നാള്‍ കളിക്കാതിരുന്ന താരത്തെ നമ്മള്‍ വിലയിരുത്തേണ്ട കാര്യമില്ല. ഇലവനില്‍ ധോനിയെ ഉള്‍പ്പെടുത്താതിരുന്നത്‌ അതിനാലാണ്‌. ആരാധകര്‍ക്ക്‌ ധോനി കളിക്കണമെന്നായിരിക്കും ആഗ്രഹം. എന്നാല്‍ ഇതുവരെ ക്രിക്കറ്റിലേക്ക്‌ ധോനി മടങ്ങിയെത്തിയിട്ടില്ലാത്തതിനാല്‍ ധോനിയെ കുറിച്ച്‌ ചിന്തിക്കേണ്ട കാര്യമില്ല, ധോനിയുടെ നേട്ടങ്ങളും ആരാധകരുടെ പിന്തുണയും കൊണ്ടാണ്‌ ധോനി ഇപ്പോഴും ചര്‍ച്ചാ വിഷയമായി നില്‍ക്കുന്നതെന്നും ആകാശ്‌ ചോപ്ര പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com