കൊറോണ കണ്ണി മുറിക്കാന്‍ ചങ്ങാതി ഓട്ടോ; അജയനെ അഭിനന്ദിച്ച്‌ വിവിഎസ്‌ ലക്ഷ്‌മണും

ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ പ്രയാസം അനുഭവിക്കുന്നവര്‍ക്ക്‌ താങ്ങായി ഓട്ടോ ഡ്രൈവര്‍ അജയനുണ്ടായിരുന്നു
കൊറോണ കണ്ണി മുറിക്കാന്‍ ചങ്ങാതി ഓട്ടോ; അജയനെ അഭിനന്ദിച്ച്‌ വിവിഎസ്‌ ലക്ഷ്‌മണും


ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ പ്രയാസം അനുഭവിക്കുന്നവര്‍ക്ക്‌ താങ്ങായി ഓട്ടോ ഡ്രൈവര്‍ അജയനുണ്ടായിരുന്നു. അവശ്യ സാധനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി എത്തിക്കാന്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച അജയനെ അഭിനന്ദിച്ച്‌ എത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ്‌ താരം വിവിഎസ്‌ ലക്ഷ്‌മണുമുണ്ട്‌.

അവശ്യ വസ്‌തുക്കള്‍ വേണ്ടവര്‍ അജയനെ വിളിച്ച്‌ പറഞ്ഞാല്‍ മതിയാവും, അവര്‍ക്ക്‌ ആവശ്യമുള്ളതെല്ലാം സൗജന്യമായി അദ്ദേഹം വീട്ടിലെത്തിക്കുന്നു. വീടുകളില്‍ തനിച്ച്‌ താമസിക്കുന്ന പ്രായം ചെന്നവര്‍ക്കും, ചെറിയ കുട്ടികളുള്ള കുടുംബങ്ങള്‍ക്കും അജയന്റെ സേവനം ആശ്വാസമേകുന്നു, ഓട്ടോയ്‌ക്കൊപ്പം നില്‍ക്കുന്ന അജയന്റെ ഫോട്ടോ പങ്കുവെച്ച്‌ ലക്ഷ്‌മണ്‍ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com