വിയര്‍പ്പ്‌ ഉപയോഗിക്കാം, ഉമിനീര്‌ പാടില്ല; അനില്‍ കുംബ്ലേയുടെ നേതൃത്വത്തിലെ ഐസിസി പാനലിന്റെ നിര്‍ദേശങ്ങള്‍

'ഈ സമയം കളിയുടെ തീവ്രത നഷ്ടപ്പെടാതേയും, എന്നാല്‍ എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കിയും കളിക്കളത്തിലേക്ക്‌ മടങ്ങി എത്താനുള്ള സാധ്യതയാണ്‌ തേടുന്നത്'
വിയര്‍പ്പ്‌ ഉപയോഗിക്കാം, ഉമിനീര്‌ പാടില്ല; അനില്‍ കുംബ്ലേയുടെ നേതൃത്വത്തിലെ ഐസിസി പാനലിന്റെ നിര്‍ദേശങ്ങള്‍


മുംബൈ: കോവിഡിന്‌ ശേഷം കളിക്കളത്തിലേക്ക്‌ തിരികെ എത്തുമ്പോള്‍ കളിക്കാര്‍ ഉമിനിര്‌ പന്തില്‍ പുരട്ടുന്നത്‌ വിലക്കണം എന്ന്‌ നിര്‍ദേശിച്ച്‌ അനില്‍ കുംബ്ലേയുടെ നേതൃത്വത്തിലെ പാനല്‍ ഐസിസിയോട്‌ നിര്‍ദേശിച്ചു. എന്നാല്‍, വിയര്‍പ്പ്‌ ഉപയോഗിക്കുന്നതിന്‌ കളിക്കാരെ അനുവദിക്കാമെന്നും പറയുന്നു.

യാത്ര വിലക്ക്‌ നേരിടുന്നതിനായി അതാത്‌ രാജ്യത്ത്‌ നിന്നുള്ള മാച്ച്‌ ഓഫീഷ്യലുകളെ തന്നെ നിയോഗിക്കണമെന്നും ക്രിക്കറ്റിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിക്കുന്ന ഐസിസി പാനല്‍ നിര്‍ദേശിച്ചു. അസാധാരണ സാഹചര്യത്തിലൂടെയാണ്‌ നമ്മള്‍ കടന്നു പോവുന്നത്‌. ഈ സമയം കളിയുടെ തീവ്രത നഷ്ടപ്പെടാതേയും, എന്നാല്‍ എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കിയും കളിക്കളത്തിലേക്ക്‌ മടങ്ങി എത്താനുള്ള സാധ്യതയാണ്‌ തേടുന്നത്‌ എന്ന്‌ ഐസിസിയുടെ പ്രസ്‌താവനയില്‍ കുംബ്ലേ പറയുന്നു.

ഉമിനീര്‌ ഉപയോഗിക്കുന്നത്‌ വിലക്കിയില്ലെങ്കില്‍ അനന്തര ഫലം എത്രമാത്രം ഗുരുതരമായിരിക്കും എന്ന്‌ ഐസിസി മെഡിക്കല്‍ അഡൈ്വസറി കമ്മിറ്റി തലവന്‍ ഡോ പീറ്റര്‍ ഹാര്‍കോര്‍ട്ട്‌ വിശദീകരിച്ചു. ഇതോടെ ഉമിനീര്‌ ഉപയോഗിക്കുന്നത്‌ വിലക്കാനുള്ള തീരുമാനം ഏകകണ്‌ഠമായി പാനല്‍ അംഗീകരിച്ചു. വിയര്‍പ്പിലൂടെ വൈറസ്‌ പടരാനുള്ള സാധ്യത വിരളമാണെന്ന മെഡിക്കല്‍ അഡൈ്വസറി കമ്മിറ്റിയുടെ നിലപാടിനെ തുടര്‍ന്നാണ്‌ വിയര്‍പ്പ്‌ ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com