ഓള്‍ റൗണ്ടറായി നിന്ന് 63 റണ്‍സ് നേടി നോക്കൂ, പിന്നെ ടീമിലുണ്ടാവില്ല; ബിസിസിഐയെ കുത്തിയും ട്രോളര്‍മാരുടെ വായടപ്പിച്ചും ഇര്‍ഫാന്‍ പഠാന്‍ 

'ബൗളിങ്ങിലെ പ്രശ്‌നങ്ങളാണ് നിങ്ങള്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നത് എന്നാണ് ആരാധകന്റെ കമന്റ്'
ഓള്‍ റൗണ്ടറായി നിന്ന് 63 റണ്‍സ് നേടി നോക്കൂ, പിന്നെ ടീമിലുണ്ടാവില്ല; ബിസിസിഐയെ കുത്തിയും ട്രോളര്‍മാരുടെ വായടപ്പിച്ചും ഇര്‍ഫാന്‍ പഠാന്‍ 

മൂഹമാധ്യമങ്ങളില്‍ ആരാധകരുടെ ട്രോളിന് ശക്തമായ മറുപടിയുമായി ഇന്ത്യന്‍ മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. കളിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനുള്ള കാരണം ചൂണ്ടിയ ആരാധകനോട്, ആ സമയം നീ ജനിച്ചിട്ടുണ്ടാവില്ല എന്നാണ് പഠാന്‍ പറയുന്നത്. 

ഒഴിവാക്കുന്നതിന് തൊട്ടുമുന്‍പിലെ ടെസ്റ്റില്‍ വിക്കറ്റ് വീഴ്ത്താനായിരുന്നില്ല. ബൗളിങ്ങിലെ പ്രശ്‌നങ്ങളാണ് നിങ്ങള്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നത് എന്നാണ് ആരാധകന്റെ കമന്റ്. ഇതിന് പഠാന്‍ നല്‍കുന്ന മറുപടി ഇങ്ങനെ, ഞാന്‍ മാത്രമാണോ ആ കളിയില്‍ വിക്കറ്റ് ഇല്ലാതെ കളിച്ചത്. ഇതിന് മുന്‍പത്തെ കളിയില്‍ മാന്‍ ഓഫ് ദി മാച്ച് ആയതോ? ആ സമയം നീ ജനിച്ചിട്ടുണ്ടാവാന്‍ ഇടയില്ല, അതുകൊണ്ട് അറിയില്ലായിരിക്കും...സ്റ്റെയ്ന്‍, മോര്‍ക്കല്‍ എന്നിവരുള്‍പ്പെടുന്ന ബാറ്റിങ് നിരയ്‌ക്കെതിരെ ഓള്‍ റൗണ്ടറായി നിന്ന് 63 റണ്‍സ് നേടിയെന്ന് കരുതു. എന്നാലത് നിങ്ങളുടെ അവസാന മത്സരമായിരിക്കും എന്നും പഠാന്‍ പറയുന്നു. 

ഇര്‍ഫാന്‍ പഠാന്റെ കരിയറിലെ മൂന്ന് ഫോര്‍മാറ്റിലേയും അവസാന മത്സരങ്ങളിലെ പ്രകടനം ചൂണ്ടിക്കാട്ടി വന്ന ട്രോളാണ് കൊമ്പുകോര്‍ക്കലിന് തുടക്കമിട്ടത്. 2008 ഏപ്രില്‍ അഞ്ചിന് സൗത്ത് ആഫ്രിക്കയ്ക്ക് എതികെയായിരുന്നു പഠാന്റെ അവസാന ടെസ്റ്റ്. ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്ത പഠാന്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 21 റണ്‍സായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോര്‍. 

രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ നേടിയത് 43 റണ്‍സ്. 2012 ഓഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാന ഏകദിനം. എട്ടാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പഠാന്‍ നേടിയത് 29 റണ്‍സ്. 2012 സെപ്തംബറില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അവസാന ട്വന്റി20. ഓപ്പണറായി ഇറങ്ങിയ പഠാന്‍ നേടിയത് 31, റണ്‍സ്, ഇന്ത്യയുടെ ടോപ് സ്‌കോററും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com