ഡൈനോസറാണോ? ആടാണോ? കോഹ് ലിയുടെ വീഡിയോ പങ്കുവെച്ച് അനുഷ്‌ക, ചിരിയടക്കാനാവാതെ ആരാധകര്‍

ലോക്ക്ഡൗണ്‍ അതിന്റെ പാരമ്യത്തില്‍ എന്നാണ് ചിരി നിറക്കുന്ന വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത്
ഡൈനോസറാണോ? ആടാണോ? കോഹ് ലിയുടെ വീഡിയോ പങ്കുവെച്ച് അനുഷ്‌ക, ചിരിയടക്കാനാവാതെ ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുടെ രസകരമായ വീഡിയോ പങ്കുവെച്ച് എത്തുകയാണ് അനുഷ്‌ക ശര്‍മ. ഡൈനസറെന്ന രൂപേന നടക്കുകയാണ് ഇന്ത്യന്‍ നായകന്‍. പൊടുന്നനെ മുഖം തിരിച്ച് എക്‌സ്പ്രഷനും, പിന്നില്‍ ഡൈനോസറിന്റെ അലര്‍ച്ചയും...

സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ലോക്ക്ഡൗണ്‍ അതിന്റെ പാരമ്യത്തില്‍ എന്നാണ് ചിരി നിറക്കുന്ന വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത്. നേരത്തെ, ഫ്‌ലാറ്റിന് സമീപം നിന്ന് ക്രിക്കറ്റ് കളിക്കുന്ന കോഹ് ലിയുടേയും അനുഷ്‌കയുടേയും വീഡിയോ പുറത്തു വന്നിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ɐɯɹɐɥS ɐʞɥsnu∀ (@anushkasharma) on

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ നായകന്‍ കളിക്കുന്നത് ബാറ്റ് ചെയ്യുന്നത് കണ്ട ത്രില്ലിലായിരുന്നു ആരാധകര്‍. ഇന്ന് തന്റെ എക്‌സ്പ്രഷന്‍ കൊണ്ട് കോഹ് ലി ആരാധകരില്‍ ചിരി നിറയ്ക്കുന്നു. അനുഷ്‌ക എന്റെ ഭാര്യയാ ിഅഭിനയിക്കാം എങ്കില്‍ എന്റെ ബയോപിക്കില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കോഹ് ലി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com