പലായനം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം, കയ്യടി നേടി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ യുവതാരം

ചെരുപ്പ് പോലുമില്ലാതെ നടന്നാണ് അവരില്‍ പലരും വരുന്നത്, സര്‍ഫ്രാസ് ഖാന്‍ പറയുന്നു
പലായനം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം, കയ്യടി നേടി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ യുവതാരം

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം സര്‍ഫ്രാസ് ഖാന്‍. നാട്ടിലേക്ക് മടങ്ങാനായി നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് സര്‍ഫ്രാസ് അഹ്മദും കുടുംബവും ചേര്‍ന്ന് ഭക്ഷണം വിതരണം ചെയ്തു. 

കാണ്‍പൂരിലേക്കുള്ള പ്രധാന ഹൈവേ എന്റെ വീട്ടില്‍ നിന്ന് നൂറ് കിലോ മീറ്റര്‍ അകലെയാണ്. ഡല്‍ഹിയില്‍ നിന്നും പുറത്തു കടക്കാന്‍ അതിലൂടെയാണ് ഈ തൊഴിലാളികള്‍ എത്തുന്നത്. അവരെ കഴിയും വിധം സഹായിക്കണമെന്ന് ഞാന്‍ എന്റെ കുടുംബത്തോട് പറഞ്ഞു. ചെരുപ്പ് പോലുമില്ലാതെ നടന്നാണ് അവരില്‍ പലരും വരുന്നത്, സര്‍ഫ്രാസ് ഖാന്‍ പറയുന്നു. 

പിന്നാലെ പരിസരത്തുള്ള എന്റെ സുഹൃത്തുക്കളെ വിളിച്ചു. എങ്ങനെ ഇവരെ സഹായിക്കാനാവുമെന്ന് ആലോചിച്ചു. ഇങ്ങനെ വെജിറ്റബിള്‍ കറിയും ചപ്പാത്തിയുമുള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ അവര്‍ക്കായി വിതരണം ചെയ്യാനായെന്ന് മുംബൈയുടെ ഇരുപത്തിരണ്ടുകാരന്‍ പറയുന്നു. 

കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയും സര്‍ഫ്രാസ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തുടരെയുള്ള മത്സരങ്ങളില്‍ സര്‍ഫ്രാസ് ട്രിപ്പിള്‍ സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും നേടുകയായിരുന്നു. ഐപിഎല്‍ ഈ സീസണ്‍ സാധ്യമാവുകയാണെങ്കില്‍ സര്‍ഫ്രാസിന്റെ മിന്നും ഫോമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com