മെസിയും ക്രിസ്റ്റിയാനോയും നെയ്മറുമല്ല, GOAT ഈ താരം, കാരണങ്ങളും നിരത്തി റോബര്‍ട്ടോ കാര്‍ലോസ് 

റൊണാള്‍ഡോയാണ് ഏറ്റവും മികച്ചത്. അവനെ പോലൊരു താരം ഇനിയുണ്ടാവില്ല
മെസിയും ക്രിസ്റ്റിയാനോയും നെയ്മറുമല്ല, GOAT ഈ താരം, കാരണങ്ങളും നിരത്തി റോബര്‍ട്ടോ കാര്‍ലോസ് 

ലണ്ടന്‍: മെസിയോ ക്രിസ്റ്റിയാനോയോ? സൂപ്പര്‍ താരം ആരെന്ന ചോദ്യത്തിലുള്ള ചര്‍ച്ച അവസാനമില്ലാതെ മുന്‍പോട്ട് പോവുമ്പോള്‍ മറ്റൊരു മെസിയും ക്രിസ്റ്റ്യാനോയും നെയ്മറുമല്ല എക്കാലത്തേയും മികച്ച താരം എന്നാണ് ബ്രസീല്‍ മുന്‍ താരം റോബര്‍ട്ടോ കാര്‍ലോസ് പറയുന്നത്. 

തന്റെ സഹതാരമായിരുന്ന റൊണാള്‍ഡോയുടെ പേരാണ് അദ്ദേഹം ഇവിടെ പറയുന്നത്. റൊണാള്‍ഡോയാണ് ഏറ്റവും മികച്ചത്. അവനെ പോലൊരു താരം ഇനിയുണ്ടാവില്ല. പരിശീലനത്തില്‍ പോലും അവന്റെ കഴിവ് വേറിട്ട് നില്‍ക്കുന്നു. നെയ്മറോ, മെസിയോ ക്രിസ്റ്റിയാനോയോ ഒന്നുമല്ല എക്കാലത്തേയും മികച്ച താരം. അത് റൊണാള്‍ഡോയാണ്...റോബര്‍ട്ടോ കാര്‍ലോസ് പറയുന്നു. 

ഞങ്ങളുടെ തലമുറയില്‍ ഗോളടിക്കുക എന്നത് കടുപ്പമേറിയതായിരുന്നു. എതിരാളികളിലെ ശാരീരികമായ കൂടുതല്‍ കരുത്തരായ പ്രതിരോധ നിരക്കാരെ മറികടന്ന് ഗോള്‍ നേടുക എന്നത് ബുദ്ധിമുട്ടായിരുന്നു. മുന്നേറ്റ നിരക്കാര്‍ ഈ കരുത്തന്മാര്‍ക്കിടയില്‍ പാടുപെടുമ്പോഴാണ് റൊണാള്‍ഡോ ഗോളുകള്‍ അടിച്ചു പറത്തിയത് എന്നോര്‍ക്കണം. 

ഇത് ആദ്യമായല്ല റൊണാള്‍ഡോയാണ് എക്കാലത്തേയും മികച്ച കളിക്കാരന്‍ എന്ന അഭിപ്രായം ഉയരുന്നത്. നേരത്തെ, ടോട്ടനം പരിശീലകന്‍ മൗറിഞ്ഞോയും റൊണാള്‍ഡോയ്‌ക്കൊപ്പം നിന്നിരുന്നു. 15 വര്‍ഷത്തോളം നീണ്ട കരിയറാണ് മെസിക്കും ക്രിസ്റ്റിയാനോയ്ക്കുമുള്ളത്. ഇത്രയും നാള്‍ കളിക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നെങ്കില്‍ അവനെ മറികടക്കാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. 

പരിക്കുകള്‍ വേട്ടയാടിയിട്ടും കരിയറില്‍ റൊണാള്‍ഡോയുടെ നേട്ടങ്ങള്‍ ഏറെയാണ്. റൊണാള്‍ഡോ ഉള്‍പ്പെട്ട ബ്രസീല്‍ ടീം രണ്ട് വട്ടം ലോക കിരീടം ഉയര്‍ത്തി. 1998ല്‍ റണ്ണറപ്പ്. ലോകകപ്പില്‍ ഏറ്റവും അധികം ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമാണ് അദ്ദേഹം, 15 ഗോളുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com