ഹെയര്‍ കട്ട് കുളമായാലും നീ സുന്ദരനായിരിക്കും! ഇതും അച്ഛന്റെ ചുമതലയെന്ന് സച്ചിന്‍ 

ഇത്തവണ അച്ഛന്റെ ചുമതല നിറവേറ്റുന്ന വീഡിയോയും പങ്കുവെച്ചാണ് ഇതിഹാസ താരത്തിന്റെ വരവ്
ഹെയര്‍ കട്ട് കുളമായാലും നീ സുന്ദരനായിരിക്കും! ഇതും അച്ഛന്റെ ചുമതലയെന്ന് സച്ചിന്‍ 

മുംബൈ: ലോക്ക്ഡൗണില്‍ കുടുങ്ങിയതോടെ സ്വയം മുടിവെട്ടുന്ന വീഡിയോ പങ്കുവെച്ച് സച്ചിന്‍ എത്തിയിരുന്നു. ഇത്തവണ അച്ഛന്റെ ചുമതല നിറവേറ്റുന്ന വീഡിയോയും പങ്കുവെച്ചാണ് ഇതിഹാസ താരത്തിന്റെ വരവ്. 

അര്‍ജുന്റെ മുടി വെട്ടിക്കൊടുക്കുകയാണ് സച്ചിന്‍. വീഡിയോയ്‌ക്കൊപ്പം സച്ചിന്‍ എഴുതുന്നത് ഇങ്ങനെ, അച്ഛനെന്ന നിലയില്‍ നമ്മളെല്ലാം ചെയ്തു കൊടുക്കണം, കുട്ടികള്‍ക്കൊപ്പം കളിക്കണം, അവര്‍ക്കൊപ്പം വ്യായാമം ചെയ്യണം, മുടി വെട്ടിക്കൊടുക്കണം, ഈ ഹെയര്‍കട്ട് എന്ത് തന്നെ ആയാലും മനോഹരമായിരിക്കും, സച്ചിന്‍ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sachin Tendulkar (@sachintendulkar) on

നേരത്തെ, യുവരാജ് സിങ്ങിന്റെ ചലഞ്ച് ഏറ്റെടുത്തും സച്ചിന്‍ കയ്യടി നേടിയിരുന്നു. കണ്ണ് കെട്ടിയായിരുന്നു സച്ചിന്‍ വെല്ലുവിളി ഏറ്റെടുത്തത്. എന്നാല്‍ പിന്നാലെ കണ്ണു കെട്ടിയ തുവാലയ്ക്കുള്ളിലെ രഹസ്യവും പങ്കുവെച്ച് സച്ചിന്‍ ആരാധകരെ ചിരിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com