ഇനി മണ്‍സൂണ്‍ കഴിയണം, ഐപിഎല്ലില്‍ നിര്‍ണായക സൂചന നല്‍കി ബിസിസിഐ

ഐസിസി ട്വന്റി20 ലോകകപ്പ് മാറ്റി വെക്കുന്നത് സംബന്ധിച്ച് മെയ് 27ന് ഐസിസിയുടെ യോഗമുണ്ട്
ഇനി മണ്‍സൂണ്‍ കഴിയണം, ഐപിഎല്ലില്‍ നിര്‍ണായക സൂചന നല്‍കി ബിസിസിഐ

മുംബൈ: രാജ്യത്ത് മണ്‍സൂണിന് ശേഷമാവും ഐപിഎല്‍ പരിഗണിക്കുകയെന്ന് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി. ഐസിസി ട്വന്റി20 ലോകകപ്പ് മാറ്റി വെക്കുന്നത് സംബന്ധിച്ച് മെയ് 27ന് ഐസിസിയുടെ യോഗമുണ്ട്. ഇതില്‍ വരുന്ന തീരുമാനമായിരിക്കും ഐപിഎല്ലിന്റേയും ഭാവി നിര്‍ണയിക്കുക എന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബറിലും നവംബറിലുമായാണ് ട്വന്റി20 ലോകകപ്പിന്റെ സമയം. കോവിഡിന്റെ സാഹചര്യത്തില്‍ ട്വന്റി20 ലോകകപ്പ് മാറ്റിവെക്കാനുള്ള സാധ്യതകള്‍ മുന്‍പില്‍ വന്നാല്‍ ഈ സമയം ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ ആലോചന. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ കളിക്കുന്നു എന്നതാണ് ഐപിഎല്ലിന്റെ പ്രത്യേകതയെന്നും രാഹുല്‍ ജോഹ്‌റി പറഞ്ഞു. 

കോവിഡിന്റെ ഭീഷണി ഒഴിഞ്ഞ് സ്ഥിതിഗതികള്‍ സാധാരണ നിലയിലാവുകയാണെങ്കില്‍ പടിപടിയായി മത്സരം നടത്തുന്നതിലേക്ക് തിരിയും. ലോക്ക്ഡൗണ്‍ അവസാനിച്ചതിന് പിന്നാലെ മണ്‍സൂണ്‍ എത്തും. ഈ സമയം ഐപിഎല്‍ നടത്താനാവില്ല. എന്നാല്‍ മണ്‍സൂണിന് ശേഷവും രാജ്യത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടേണ്ടതുണ്ട്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്തുക എന്നതും എളുപ്പമല്ലെന്ന് രാഹുല്‍ ജോഹ് റി പറഞ്ഞു. 

വിദേശത്ത് നിന്ന് എത്തുന്ന താരങ്ങള്‍ ക്വാറന്റീനില്‍ പോവേണ്ടി വരും. പരിശീലനത്തിന് മുന്‍പും താരങ്ങള്‍ 14 ദിവസത്തെ ക്വാറന്റീനില്‍ പോവണം എന്ന നിര്‍ദേശം വന്നാല്‍ ഐപിഎല്‍ പ്രായോഗികമാവുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com