ഇന്ത്യയുമായി കുട്ടി ക്രിക്കറ്റ് പൂരത്തിന് സൗത്ത് ആഫ്രിക്ക, ഓഗസ്റ്റില്‍ മൂന്ന് ട്വന്റി20 മത്സരങ്ങള്‍, ധാരണയായതായി ഗ്രെയിം സ്മിത്ത്

എന്താവും ഇനി സംഭവിക്കുക എന്ന് ആര്‍ക്കും പറയാനാവില്ല. എന്നാല്‍ പരമ്പരയുമായി മുന്‍പോട്ട് പോവാനാണ് ഇപ്പോഴുള്ള തീരുമാനം 
ഇന്ത്യയുമായി കുട്ടി ക്രിക്കറ്റ് പൂരത്തിന് സൗത്ത് ആഫ്രിക്ക, ഓഗസ്റ്റില്‍ മൂന്ന് ട്വന്റി20 മത്സരങ്ങള്‍, ധാരണയായതായി ഗ്രെയിം സ്മിത്ത്

ഗസ്റ്റ് അവസാനത്തോടെ മൂന്ന് ട്വന്റി20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഇന്ത്യക്കെതിരെ കളിക്കുമെന്ന് സൗത്ത് ആഫ്രിക്ക. എന്താവും ഇനി സംഭവിക്കുക എന്ന് ആര്‍ക്കും പറയാനാവില്ല. എന്നാല്‍ പരമ്പരയുമായി മുന്‍പോട്ട് പോവാനാണ് ഇപ്പോഴുള്ള തീരുമാനമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക തലവന്‍ ഗ്രെയിം സ്മിത്ത് പറഞ്ഞു. 

മൂന്ന് ട്വന്റി20 കളിക്കാമെന്ന ധാരണയിലാണ് ഇപ്പോഴെത്തിയത്. ഓഗസ്റ്റില്‍ ഏത് സാഹചര്യത്തിലാവും നമ്മള്‍ എത്തി നില്‍ക്കുന്നതെന്ന് പറയാനാവില്ല. എന്നാല്‍  സാമൂഹിക അകലം പാലിച്ചുള്ള കായിക ഇനമാണ് നമ്മുടേത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ നമുക്ക് കളിക്കാനുമാവും, സ്മിത്ത് പറഞ്ഞു. 

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങള്‍ വലിയ തോതില്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിനെ ബാധിച്ചിട്ടില്ല. ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പര വരുന്നതോടെ സാമ്പത്തിക നില സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിന് കൂടുതല്‍ ഭദ്രമാക്കാന്‍ സാധിക്കും. 

എന്നാല്‍ രണ്ട് രാജ്യങ്ങളിലും കോവിഡ് നിരക്ക് മുകളിലേക്കാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്നു. സെപ്തംബര്‍ എത്തുമ്പോഴേക്കും സൗത്ത് ആഫ്രിക്കയില്‍ കോവിഡ് വ്യാപനം ഏറ്റവും കൂടുതലാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് വ്യാപനം ശക്തിയാര്‍ജിക്കുന്ന സമയം സൗത്ത് ആഫ്രിക്കന്‍ ടീം ഇന്ത്യയിലേക്ക് എത്തിയെങ്കിലും മൂന്ന് ഏകദിനങ്ങളും ഉപേക്ഷിേേക്കണ്ടി വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com