ഈ നിയമം വെച്ച് ആര്‍ക്കും റണ്‍സ് വാരാം, സച്ചിന്‍ കളിച്ചത് അങ്ങനെയല്ല; കോഹ് ലിയെ കുത്തി വീണ്ടും ഗൗതം ഗംഭീര്‍

കോഹ് ലി നന്നായി കളിക്കുന്നുണ്ട്. എന്നാല്‍ നിയമങ്ങളും മാറി കഴിഞ്ഞ്. ഈ നിയമങ്ങള്‍ പുതിയ ബാറ്റ്‌സ്മാന്മാര്‍ക്ക് വളരെ അധികം ഗുണം ചെയ്യുന്നു
ഈ നിയമം വെച്ച് ആര്‍ക്കും റണ്‍സ് വാരാം, സച്ചിന്‍ കളിച്ചത് അങ്ങനെയല്ല; കോഹ് ലിയെ കുത്തി വീണ്ടും ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ഏകദിനത്തില്‍ കോഹ്‌ലിയേക്കാള്‍ മികച്ച താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് ഗൗതം ഗംഭീര്‍. വൈറ്റ് ബോളില്‍ സര്‍ക്കിളിനുള്ളില്‍ നാല് ഫീല്‍ഡര്‍മാരും, ഔട്ട്‌സൈഡില്‍ അഞ്ച് ഫീല്‍ഡര്‍മാര്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍, സച്ചിനൊപ്പമാണ് ഞാന്‍...

നിലവില്‍ രണ്ട് ന്യൂബോളോടെയാണ് ഏകദിനം. ആദ്യ പത്ത് ഓവറിലെ പവര്‍പ്ലേയില്‍ 30 യാര്‍ഡിന് പുറത്ത് രണ്ട് ഫീല്‍ഡര്‍മാരും, 10-40 വരെയുള്ള രണ്ടാം പവര്‍പ്ലേയില്‍ പുറത്ത് നാല് ഫീല്‍ഡര്‍മാരുമാണ് പുതിയ നിയമപ്രകാരം വരുന്നത്. 40-50ന് ഇടയിലെ പവര്‍പ്ലേയില്‍ 30 യാര്‍ഡിന് പുറത്ത് അഞ്ച്  ഫീല്‍ഡര്‍മാരാവാം. 

കോഹ് ലി നന്നായി കളിക്കുന്നുണ്ട്. എന്നാല്‍ നിയമങ്ങളും മാറി കഴിഞ്ഞ്. ഈ നിയമങ്ങള്‍ പുതിയ ബാറ്റ്‌സ്മാന്മാര്‍ക്ക് വളരെ അധികം ഗുണം ചെയ്യുന്നു. രണ്ട് ന്യൂബോളും, റിവേഴ്‌സ് സ്വിങ് ഇല്ലാതിരിക്കുകയും, ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് ഒരു അവസരവും നല്‍കാതിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യവുമെല്ലാം ബാറ്റിങ് കൂടുതല്‍ എളുപ്പമാക്കുന്നു, ഗംഭീര്‍ പറഞ്ഞു. 

ക്രിക്കറ്റില്‍ പിടിച്ചു നിന്ന് കാലയളവും, ഏകദിനത്തിലെ പോക്കും വെച്ച് നോക്കുമ്പോള്‍ സച്ചിനെ തന്നെയാവും താന്‍ തെരഞ്ഞെടുക്കുക എന്നും ഗംഭീര്‍ പറഞ്ഞു. എങ്ങനെയാണ് സച്ചിന്‍ കളിച്ചത് എന്ന് നോക്കൂ. ആ സമയം 230-240 എന്നതെല്ലാം വിന്നിങ് ടോട്ടലുകളായിരുന്നു എന്നും ഇന്ത്യന്‍ മുന്‍ താരം ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com