തല നരച്ച ധോനിയെ വേണ്ട, താടി കളയണം, ക്യാംപെയ്‌നുമായി ആരാധകരുടെ മുറവിളി

കളിക്കളത്തിലേക്ക് ഇനി ധോനിക്ക് മടങ്ങി വരവുണ്ടാവില്ല എന്നതിന് തെളിവാണ് ഈ ലുക്കെന്നും വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു
തല നരച്ച ധോനിയെ വേണ്ട, താടി കളയണം, ക്യാംപെയ്‌നുമായി ആരാധകരുടെ മുറവിളി

ലോക്ക്ഡൗണ്‍ നാളില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ധോനി ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. ആദ്യം ഇത് ആരാധകരെ ത്രില്ലടിപ്പിച്ചെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. താടി കളഞ്ഞ് പഴയ ധോനിയായി തിരിച്ചെത്താനുള്ള ആരാധകരുടെ മുറവിളിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശക്തമാവുന്നത്. 

കളിക്കളത്തിലേക്ക് ഇനി ധോനിക്ക് മടങ്ങി വരവുണ്ടാവില്ല എന്നതിന് തെളിവാണ് ഈ ലുക്കെന്നും വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു. ഇത്തരം വാദങ്ങളെല്ലാം നിശബ്ദമാക്കാനായി താടി കളഞ്ഞ് കളിയിലേക്ക് തിരിച്ചെത്താന്‍ ആവശ്യപ്പെട്ട് ഹാഷ് ടാഗുമായി എത്തുകയാണ് ആരാധകര്‍. 

ബ്രേക്ക് ദി ബേര്‍ഡ് മഹി എന്ന് ആവശ്യപ്പെട്ട് തങ്ങളുടെ ആവശ്യം ധോനിയുടെ മുന്‍പിലേക്ക് എത്തിക്കാനാണ് ആരാധകരുടെ ശ്രമം. കഴിഞ്ഞ ദിവസം ധോനിയുടെ പുതിയ ലുക്കിനെ കുറിച്ച് അദ്ദേഹത്തിന്റെ അമ്മയും സംസാരിച്ചിരുന്നു. നരച്ച താടി വരാന്‍ മാത്രം പ്രായം ധോനിക്കായിട്ടില്ലെന്ന് ദേവകി ദേവി പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhoni Super Fan (@dhonisuperfan) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com