ദീര്‍ഘനാള്‍ വിക്കറ്റ് കീപ്പറാവാന്‍ രാഹുലിനാവില്ല, പന്തില്‍ ശ്രദ്ധ കൊടുക്കണം; വഴി പറഞ്ഞ് പാര്‍ഥീവ് പട്ടേല്‍ 

പന്തിന്റെ സ്ഥാനത്ത് എന്നെ സങ്കല്‍പ്പിക്കാം 17-18 വയസുള്ളപ്പോള്‍. പരമ്പരകളില്‍ എനിക്ക് മികവ് കാണിക്കാനായില്ല.
ദീര്‍ഘനാള്‍ വിക്കറ്റ് കീപ്പറാവാന്‍ രാഹുലിനാവില്ല, പന്തില്‍ ശ്രദ്ധ കൊടുക്കണം; വഴി പറഞ്ഞ് പാര്‍ഥീവ് പട്ടേല്‍ 

മുംബൈ: കെ എല്‍ രാഹുലിനെ ദീര്‍ഘകാലം വിക്കറ്റ് കീപ്പിങ്ങില്‍ പരിഗണിക്കാനാവില്ലെന്ന് പാര്‍ഥീവ് പട്ടേല്‍. ലോകകപ്പ് മുന്‍പില്‍ നില്‍ക്കുന്ന ഈ സമയം നിങ്ങള്‍ക്ക് കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കാം. എന്നാല്‍ ദീര്‍ഘ കാലത്തേക്ക് രാഹുലിനെ ഈ സ്ഥാനത്ത് പരിഗണിക്കുന്നതിനോട് യോജിപ്പില്ലെന്ന് പട്ടേല്‍ പറഞ്ഞു. 

റിഷഭ് പന്തില്‍ അതിനുള്ള സാധ്യതകളുണ്ട്. അതില്‍ ഒരു സംശയവും വേണ്ട. പന്തിന്റെ സ്ഥാനത്ത് എന്നെ സങ്കല്‍പ്പിക്കാം 17-18 വയസുള്ളപ്പോള്‍. പരമ്പരകളില്‍ എനിക്ക് മികവ് കാണിക്കാനായില്ല. എന്നാല്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഏതാനും വര്‍ഷം കളിച്ചത് എന്നെ സഹായിച്ചു. റിഷഭ് പന്തിനെ എപ്പോള്‍ കാണുമ്പോഴും ഞാന്‍ ഒരു കാര്യം ഓര്‍മിപ്പിക്കാറുണ്ട്, നിനക്ക് കഴിവുള്ളത് കൊണ്ടാണ് എല്ലാവരും നിന്നെ കുറിച്ച് സംസാരിക്കുന്നത്...

കഴിവില്ലെങ്കില്‍ ആരും നിന്നെ കുറിച്ച് സംസാരിക്കില്ല. അക്കാര്യം എപ്പോഴും മനസില്‍ വെക്കുക. ചിലപ്പോള്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് പോവണം. അതിലൂടെ ഫോം വീണ്ടെടുക്കാന്‍ സാധിക്കും, പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു. നേരത്തെ, ബൂമ്രയെ ബാംഗ്ലൂരിലേക്ക് ചൂണ്ടിക്കാണിച്ചതിനെ കുറിച്ചും പട്ടേല്‍ പറഞ്ഞിരുന്നു. ഇങ്ങനെയൊരു കളിക്കാരനുണ്ട്. നമ്മളവനെ സെലക്ട് ചെയ്യണം എന്ന് ഞാന്‍ കോഹ് ലിയോട് പറഞ്ഞു. എന്നാല്‍ ആര്‍സിബിയെ വെട്ടി മുംബൈ ബൂമ്രയെ സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com