ദ്രാവിഡിനായി മാറി കൊടുത്തത് വിനയായി? ഇല്ലായിരുന്നെങ്കില്‍ ഗാംഗുലി റണ്‍സ് വാരിക്കൂട്ടിയേനെയെന്ന് വെങ്‌സര്‍ക്കാര്‍ 

ബ്രിസ്‌ബെയ്‌നില്‍ ഓസ്‌ട്രേലിയക്കെതിരെ വന്നത് ഗാംഗുലിയുടെ ക്ലാസിങ് ഇന്നിങ്‌സ് ആയിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ദ്രാവിഡിനായി മാറി കൊടുത്തത് വിനയായി? ഇല്ലായിരുന്നെങ്കില്‍ ഗാംഗുലി റണ്‍സ് വാരിക്കൂട്ടിയേനെയെന്ന് വെങ്‌സര്‍ക്കാര്‍ 

മുംബൈ: ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറിയിരുന്നെങ്കില്‍ ടെസ്റ്റില്‍ ഗാംഗുലിക്ക് ഇതിലധികം റണ്‍സ് വാരിക്കൂട്ടാനായേനെയെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ദിലിപ് വെങ്‌സര്‍ക്കാര്‍. ബ്രിസ്‌ബെയ്‌നില്‍ ഓസ്‌ട്രേലിയക്കെതിരെ വന്നത് ഗാംഗുലിയുടെ ക്ലാസിങ് ഇന്നിങ്‌സ് ആയിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

2003ല്‍ ബാറ്റിങ് ദുഷ്‌കരമായ ബ്രിസ്‌ബെയ്‌നില്‍ ഓസ്‌ട്രേലിയക്കെതിരെ 144 റണ്‍സ് ആണ് ഗാംഗുലി നേടിയത്. സ്പിന്‍ ബൗളിങ്ങിനെതിരെ ഗാംഗുലിയുടെ മികവും വെങ്‌സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഓഫ്‌സൈഡ് ഷോട്ടുകള്‍ അതിന്റെ എല്ലാ മികവോടെയുമാണ് ഗാംഗുലിയില്‍ നിന്ന് വരുന്നത്. കളിയിലെ ഏറ്റവും നല്ല വിദ്യാര്‍ഥി. മാന്‍ മാനേജ്‌മെന്റില്‍ അതിലും മികവ് തെളിയിച്ചവന്‍, വെങ്‌സര്‍ക്കാര്‍ പറഞ്ഞു. 

ടെസ്റ്റില്‍ മൂന്നാം സ്ഥാനത്ത് ഇറങ്ങിയാണ് ഗാംഗുലി കരിയര്‍ ആരംഭിച്ചത്. തന്റെ ആദ്യ രണ്ട് ടെസ്റ്റുകളിലും തുടരെ സെഞ്ചുറി നേടിയായിരുന്നു വരവ്. ലോര്‍ഡ്‌സിലും, നോട്ടിങ്ഹാമിലുമായിരുന്നു അത്. എന്നാല്‍ പിന്നാലെ തന്റെ മൂന്നാം സ്ഥാനം ദ്രാവിഡിനായി ഗാംഗുലിക്ക് നല്‍കേണ്ടി വന്നു. പിന്നാലെ ബാറ്റിങ് പൊസിഷനില്‍ അഞ്ച്, ആറ് സ്ഥാനങ്ങളിലേക്ക് ഗാംഗുലി എത്തി. 

ഗാംഗുലിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവില്‍ 2005ല്‍ വെങ്‌സര്‍ക്കാര്‍ നിര്‍ണായക ഇടപെടല്‍ നടത്തിയിരുന്നു. ടീമില്‍ നിന്ന് തഴയപ്പെട്ടതിന് ശേഷം 2006ല്‍ വെങ്‌സര്‍ക്കാര്‍ ചീഫ് സെലക്ടറായിരിക്കുമ്പോഴാണ് ഗാംഗുലിക്ക് മുന്‍പില്‍ വീണ്ടും വഴി തെളിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com