നമ്മള്‍ പറയാന്‍ പാടില്ലാത്ത ചിലതുണ്ട്, ധവാനെ വിമര്‍ശിച്ച വാര്‍ണര്‍ക്ക് ഇര്‍ഫാന്‍ പഠാന്റെ മറുപടി

ഫാസ്റ്റ് ബൗളറാണ് വരുന്നതെങ്കില്‍ സ്‌ട്രൈക്ക് എടുക്കാന്‍ ധവാന്‍ വിസമ്മതിക്കുമെന്നും, സ്പിന്നറാണെങ്കില്‍ തയ്യാറാവുമെന്നുമാണ് രോഹിത് ശര്‍മയുമൊത്തുള്ള ചാറ്റിന് ഇടയില്‍ വാര്‍ണര്‍ പറഞ്ഞത്
നമ്മള്‍ പറയാന്‍ പാടില്ലാത്ത ചിലതുണ്ട്, ധവാനെ വിമര്‍ശിച്ച വാര്‍ണര്‍ക്ക് ഇര്‍ഫാന്‍ പഠാന്റെ മറുപടി

ശിഖര്‍ ധവാനെതിരായ ഓസീസ് താരം ഡേവിഡ് വാര്‍ണറുടെ പ്രതികരണത്തിന് ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്റെ മറുപടി. കുത്തി തിരിയുന്ന പന്തുമായി എത്തുന്ന ബൗളര്‍ക്ക് മുന്‍പില്‍ നിന്നാല്‍ വാര്‍ണര്‍ക്കും പ്രയാസം നേരിടും, സ്മിത്തിനോട് സ്‌ട്രൈക്ക് എടുക്കാന്‍ ആവശ്യപ്പെടും, ധവാനുമൊത്തുള്ള ഇന്‍സ്റ്റാ ലൈവില്‍ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

ഫാസ്റ്റ് ബൗളറാണ് വരുന്നതെങ്കില്‍ സ്‌ട്രൈക്ക് എടുക്കാന്‍ ധവാന്‍ വിസമ്മതിക്കുമെന്നും, സ്പിന്നറാണെങ്കില്‍ തയ്യാറാവുമെന്നുമാണ് രോഹിത് ശര്‍മയുമൊത്തുള്ള ചാറ്റിന് ഇടയില്‍ വാര്‍ണര്‍ പറഞ്ഞത്. ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ എടുത്ത് ധവാന്‍ സ്‌ട്രൈക്ക് നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും വാര്‍ണര്‍ പറഞ്ഞിരുന്നു. 

നമ്മള്‍ പുറത്ത് പറയരുതാത്ത ചില കാര്യങ്ങളുണ്ട്. വാര്‍ണര്‍ പറയാന്‍ ഉദ്ദേശിച്ചതിനോട് എനിക്ക് യോജിക്കാനാവില്ലെന്ന് പഠാന്‍ വ്യക്തമാക്കി. നിന്റെ ആദ്യത്തെ സെഞ്ചുറി ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു. സ്വന്തം മണ്ണിലാണോ വിദേശത്താണോ കളിക്കുന്നതെന്നതല്ല. അവരുടെ ഫാസ്റ്റ് ബൗളര്‍മാരെ നിങ്ങള്‍ക്ക് നേരിടണം. ചാമ്പ്യന്‍സ് ട്രോഫിയില്‍ വന്നാല്‍ നിരവധി ഫാസ്റ്റ് ബൗളര്‍മാരെ നേരിടുകയും റണ്‍സ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട് ധവാന്‍, പഠാന്‍ പറഞ്ഞു.

സ്‌ട്രൈക്ക് ലഭിക്കാനായി അവസാന പന്തില്‍ സിംഗിള്‍ എടുത്താന്‍ താന്‍ മനപൂര്‍വം ശ്രമിക്കാറില്ലെന്നും ധവാന്‍ പറഞ്ഞു. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായമുണ്ടാവും. ഞാന്‍ ഓപ്പണറാണ്. എനിക്ക് ഫാസ്റ്റ് ബൗളര്‍മാരെ നേരിടേണ്ടി വരും, ഇര്‍ഫാനോട് ധവാന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com