1200 കിലോമീറ്റര്‍ സൈക്കിളില്‍, ചില്ലറക്കാരിയല്ല! ട്രയല്‍സിന് ക്ഷണിച്ച് സൈക്ലിങ് ഫെഡറേഷന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd May 2020 12:48 PM |
Last Updated: 22nd May 2020 12:48 PM | A+A A- |
ന്യൂഡല്‍ഹി: എട്ട് ദിവസം, 1200 കിലോ മീറ്റര്‍, ഗുരുഗ്രാമില്‍ നിന്ന് ബിഹാറിലേക്ക് സൈക്കിളില്‍. അതും സുഖമില്ലാത്ത പിതാവിനെ പിന്നിലിരുത്തി. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ജ്യോതി കുമാരിയെ ട്രയലിന് ക്ഷണിച്ചിരിക്കുകയാണ് സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ.
ഗുരുഗ്രാമിലെ ഭൂമിയില്‍ നിന്ന് ഭൂവുടമ തങ്ങളെ പുറത്താക്കുമെന്ന് ഭയന്നാണ് പിതാവിനെ സൈക്കിളിന് പിന്നിലിരുത്തി പതിനഞ്ചുകാരി ഈ കടും കൈക്ക് മുതിര്‍ന്നത്. ട്രയലില്‍ വിജയിച്ചാല്‍ ന്യൂഡല്‍ഹിയിലെ ദേശിയ സൈക്ലിങ് അക്കാദമിയില്‍ ജ്യോതിക്ക് പരിശീലനം നല്‍കും.
ലോക്ക്ഡൗണ്‍ നീക്കിയതിന് ശേഷമാവും ട്രയല്‍. ഡല്‍ഹിയിലേക്ക് ട്രയലിനായി എത്താന്‍ വേണ്ട എല്ലാ ചിലവുകളും സൈക്ലിങ് ഫെഡറേഷന്‍ വഹിക്കും. ആ കഴിവ് അവളിലുള്ളത് കൊണ്ടാണ് ഇത്രയും ദൂരം പിന്നിടാനായത്. 1200 കിമീ സൈക്കില്‍ ചവിട്ടുക എന്നത് ചെറിയ കാര്യമല്ല. അതിന് വേണ്ട കരുത്ത് അവള്‍ക്കുണ്ടായിട്ടുണ്ടാവും. നമ്മള്‍ അത് പരിശോധിക്കണം, സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒന്‍കര്‍ സിങ് പറഞ്ഞു.
लॉकडाउन था, सो अपने पिता को साइकिल पर बैठाकर गुरुग्राम से दरभंगा ले गई बेटी...
— BBC News Hindi (@BBCHindi) May 19, 2020
वीडियो: मोहन भारद्वाज और सीटू तिवारी pic.twitter.com/Mc7hkmyB4O