2019ല്‍ ഹര്‍ദിക് പാണ്ഡ്യക്ക് ലഭിച്ചത് 25 കോടി രൂപ, ചിലവഴിച്ചത് ഇങ്ങനെ

വാഹനങ്ങളുടെ കാര്യത്തിലും പിന്നോട്ടല്ല. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗും, മൈറ്റി മെഴ്‌സിഡസ് എഎംജി ജി 63 എസ് യുവിയും ഹര്‍ദിക്കിന്റെ കൈകളിലുണ്ട്
2019ല്‍ ഹര്‍ദിക് പാണ്ഡ്യക്ക് ലഭിച്ചത് 25 കോടി രൂപ, ചിലവഴിച്ചത് ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരങ്ങളില്‍ ഒരാളാണ് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഫോബ്‌സില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ 24.87 കോടി രൂപയാണ് ഹര്‍ദിക്കിന്റെ വരുമാനം. ഈ തുക ഹര്‍ദിക് എങ്ങനെ ചെലവഴിച്ചു എന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. 

ബിസിസിഐയുടെ ഗ്രേഡ് ബി കരാറിലാണ് പാണ്ഡ്യ ഇപ്പോഴുള്ളത്. ഇതിലൂടെ പ്രതിവര്‍ഷം ലഭിക്കുന്നത് 3 ലക്ഷം രൂപ. ഐപിഎല്ലില്‍ 11 കോടി രൂപയ്ക്കാണ് ഹര്‍ദിക്കിനെ മുംബൈ നിലനിര്‍ത്തിയത്. മറ്റ് എന്‍ഡോഴ്‌മെന്റുകളിലൂടേയും ഹര്‍ദിക് വരുമാനമുണ്ടാക്കി. 

ഹലാപ്ലേ, ഗള്‍ഫ് ഓയില്‍, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സഗിള്‍, സിന്‍ ഡെനിം, ഒപ്പോ എന്നീ ബ്രാന്‍ഡുകളുടെ എന്‍ഡോഴ്‌സ്‌മെന്റ് ഇപ്പോള്‍ ഹര്‍ദിക്കിനുണ്ട്. ആഡംബര ജീവിതത്തോടുള്ള ഹര്‍ദിക്കിന്റെ താത്പര്യം ടിവി ഷോകളിലും മറ്റുമെത്തുമ്പോഴുള്ള ഹര്‍ദിക്കിന്റെ അപ്പിയറന്‍സില്‍ നിന്ന് വ്യക്തമാണ്. ഗോള്‍ഡ് ചെയ്‌നോ ഡയമണ്ടില്‍ മുങ്ങിയ വാച്ചോ ഹര്‍ദിക്കില്‍ കാണാം. 

വാഹനങ്ങളുടെ കാര്യത്തിലും പിന്നോട്ടല്ല. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗും, മൈറ്റി മെഴ്‌സിഡസ് എഎംജി ജി 63 എസ് യുവിയും ഹര്‍ദിക്കിന്റെ കൈകളിലുണ്ട്. 2.18 കോടിയാണ് ഹര്‍ദിക്കിന്റെ പക്കലുള്ള റേഞ്ച് റോവറിന്റെ വില. 6000 സ്‌ക്വയര്‍ ഫീറ്റില്‍ നീണ്ടു കിടക്കുന്ന പെന്‍ത്ഹൗസിലാണ് ഹര്‍ദിക്കും ക്രുനാലും തങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com