അന്നത്തെ കടിയില്‍ ഒരു വിദ്വേഷവുമില്ല, ആരാധന മാത്രം; ആ കൗശലമില്ലെങ്കില്‍ പിന്നെ സുവാരസില്ലെന്ന് ചില്ലെനി

'വിദ്വേഷം ഫുട്‌ബോളിന്റെ ഭാഗമാണ്. അത് നിയമാനുസൃതമല്ലാത്ത ഒന്നാണെന്ന് ഞാന്‍ പറയില്ല. എതിരാളിയെ കടത്തി വെട്ടി പോവാന്‍ നിങ്ങള്‍ സ്മാര്‍ട്ട് ആയിരിക്കണം'
അന്നത്തെ കടിയില്‍ ഒരു വിദ്വേഷവുമില്ല, ആരാധന മാത്രം; ആ കൗശലമില്ലെങ്കില്‍ പിന്നെ സുവാരസില്ലെന്ന് ചില്ലെനി


മിലാന്‍: 2014 ലോകകപ്പ് ഫുട്‌ബോളിന് ഇടയില്‍ തന്നെ കടിച്ച സുവാരസിനോട് ഒരു തരത്തിലുള്ള വിദ്വേഷവും ഇപ്പോഴില്ലെന്ന് ഇറ്റാലിയന്‍ മുന്‍ പ്രതിരോധ നിര താരം ജോര്‍ജിയോ ചില്ലെനി. തന്റെ ആത്മകഥയിലാണ് ചില്ലെനിയുടെ പരാമര്‍ശം. 

ഗ്രൗണ്ടില്‍ വെച്ച് ശിക്ഷയില്‍ നിന്ന് രക്ഷപെട്ട സുവാരസിന് പക്ഷേ പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് നാല് മാസത്തെ വിലക്കാണ് ഫിഫ വിധിച്ചത്. വിദ്വേഷം ഫുട്‌ബോളിന്റെ ഭാഗമാണ്. അത് നിയമാനുസൃതമല്ലാത്ത ഒന്നാണെന്ന് ഞാന്‍ പറയില്ല. എതിരാളിയെ കടത്തി വെട്ടി പോവാന്‍ നിങ്ങള്‍ സ്മാര്‍ട്ട് ആയിരിക്കണം, ലോ ജിയോര്‍ജിയോ എന്ന പേരിലെ തന്റെ ആത്മകഥയില്‍ ചില്ലെനി എഴുതുന്നു. 

അവന്റെ ആ ഉപായത്തെ ഞാന്‍ ആരാധിക്കുന്നു. ആ കൗശലം നഷ്ടപ്പെട്ടാല്‍ മറ്റേതൊരു മുന്നേറ്റ നിരക്കാരനെ പോലെയുമാവും സുവാരസും. അന്ന് വിചിത്രമായതൊന്നും സംഭവിച്ചിട്ടില്ല. കളിയില്‍ ഭൂരിഭാഗം സമയവും കവാനിയെയാണ് ഞാന്‍ മാര്‍ക്ക് ചെയ്തത്. പൊടുന്നനെയാണ് എന്റെ ചുമലില്‍ ആരോ കടിച്ചതായി എനിക്ക് അനുഭവപ്പെട്ടത്...

അത് സുവാരസിന്റെ തന്ത്രമാണ്. ഞാനും അവനും ഒരേപോലെയാണ്. അവനെ പോലുള്ള ആക്രമണകാരികളെ നേരിടുന്നതാണ് എനിക്ക് ഇഷ്ടം, തന്റ് ആത്മകഥയില്‍ ചില്ലെനി എഴുതുന്നു. സുവാരസിന്റെ വിവാദമായ നീക്കം നടക്കുമ്പോള്‍ ഗോള്‍രഹിതമായാണ് കളി മുന്‍പോട്ട് പോയത്. എന്നാല്‍ പിന്നാലെ 1-0ന് കളി പിടിച്ച് ഉറുഗ്വേ അവസാന 16ലേക്ക് എത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com