ഐസിസി തലപ്പത്തേക്ക് ഗാംഗുലി വരണം, തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക

ഐസിസിയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ സൗരവ് ഗാംഗുലിയാണെന്ന് സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകനും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ഡയറക്ടറുമായ ഗ്രെയിം സ്മിത്ത്
ഐസിസി തലപ്പത്തേക്ക് ഗാംഗുലി വരണം, തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക

ജൊഹന്നാസ്ബര്‍ഗ്: ഐസിസിയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ സൗരവ് ഗാംഗുലിയാണെന്ന് സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകനും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ഡയറക്ടറുമായ ഗ്രെയിം സ്മിത്ത്. കോവിഡിന് ശേഷം ക്രിക്കറ്റിന്റെ മുന്നോട്ട് പോക്ക് എങ്ങനെയെന്നത് നിര്‍ണായകമാണെന്നും, ഗാംഗുലിയെ പോലൊരാളെയാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നുമാണ് ഗ്രെയിം സ്മിത്ത് ചൂണ്ടിക്കാണിക്കുുന്നത്. 

രാജ്യാന്തര ക്രിക്കറ്റിലെ മികവിന്റെ പേരില്‍ ഏറെ ബഹുമാന്യനാണ്. ക്രിക്കറ്റിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളയാള്‍ എത്തുന്നത് രാജ്യാന്തര തലത്തിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. അതിനാല്‍ ഗാംഗുലി ഐസിസി തലവനായി എത്തിയാല്‍ അത് ഏറ്റവും നല്ല തീരുമാനമായിരിക്കും, ഗ്രെയിം സ്മിത്ത് പറഞ്ഞു. 

ഐസിസി തെരഞ്ഞെടുപ്പ് വരാന്‍ പോവുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകളും പരിഗണനയിലുണ്ട്. പുരോഗമന കാഴ്ചപ്പാടുള്ള വ്യക്തി ആയിരിക്കണം ഐസിസിയെ നയിക്കേണ്ടത്. വിശ്വാസ്യതയും നായക മികവുമാണ് ഗാംഗുലിയുടെ ഏറ്റവും മികച്ച കരുത്തെന്നും സ്മിത്ത് പറഞ്ഞു. 

ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേരെത്തിയാല്‍ പിന്തുണയ്ക്കുമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ ജാക്വസ് ഫോള്‍ പറഞ്ഞു. ബിസിസിൈയുടെ ഭരണഘടനാ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചില്ലെങ്കില്‍ പദവിയിലെ ഗാംഗുലിയുടെ കാലാവധി ജുലൈയില്‍ അവസാനിക്കും. മെയ് 28ന് ചേരുന്ന യോഗമാണ് ഐസിസി പ്രസിഡന്റ് സ്ഥാനത്തില്‍ തീരുമാനമെടുക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com