ചേര്‍ത്തു പിടിച്ച ഫോട്ടോയുമായി കോഹ്‌ലി, വില്യംസണിന് അറിയേണ്ടത് ഉയരം

നമ്മളില്‍ ആര്‍ക്കാണ് കൂടുതല്‍ ഉയരം എന്ന് നോക്കുകയാണെന്നാണ് കോഹ് ലിയുടെ പോസ്റ്റില്‍ വില്യംസണ്‍ കമന്റ് ചെയ്തത്
ചേര്‍ത്തു പിടിച്ച ഫോട്ടോയുമായി കോഹ്‌ലി, വില്യംസണിന് അറിയേണ്ടത് ഉയരം

ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സമൂഹമാധ്യമങ്ങളിലെത്തിയത്. ഇതിന് വില്യംസണ്‍ നല്‍കിയ മറുപടിക്ക് പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍. 

നമ്മളില്‍ ആര്‍ക്കാണ് കൂടുതല്‍ ഉയരം എന്ന് നോക്കുകയാണെന്നാണ് കോഹ് ലിയുടെ പോസ്റ്റില്‍ വില്യംസണ്‍ കമന്റ് ചെയ്തത്. ഇതോടെ ആര്‍ക്കാണ് ഇവരില്‍ ഉയരക്കൂടുതല്‍ എന്ന് തിരഞ്ഞ് ആരാധകരും ഇറങ്ങി. രണ്ട് ഇഞ്ച് വ്യത്യാസത്തില്‍ ഉയരം കോഹ്‌ലിക്ക് തന്നെ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli) on

മറ്റ് ടീം അംഗങ്ങളേക്കാള്‍ കിവീസ് ടീമിനോടുള്ള അടുപ്പം കോഹ് ലി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പ് സെമിയിലേല്‍പ്പിച്ച പ്രഹരത്തിന് പകരം ചോദിക്കാനാണോ കിവീസ് പര്യടനം എന്ന് ചോദ്യത്തിന്, അവരോട് പ്രതികാരം ചോദിക്കുന്നതിനെ കുറിച്ചൊന്നും ആലോചിക്കാനാവില്ല എന്നായിരുന്നു കോഹ് ലിയുടെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com