ജയസൂര്യയും ജയവര്‍ധനയും ആവശ്യപ്പെട്ടു, കൂറ്റന്‍ സ്റ്റേഡിയം എന്ന ലക്ഷ്യം ഉപേക്ഷിച്ച് ശ്രീലങ്ക

സ്റ്റേഡിയം നിര്‍മിക്കുന്നതിന് പകരം വളര്‍ന്നു വരുന്ന താരങ്ങളെ കളി പഠിപ്പിക്കാനായി ക്രിക്കറ്റ് സ്‌കൂള്‍ നിര്‍മിക്കണമെന്നാണ് രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ആവശ്യപ്പെട്ടത്
ജയസൂര്യയും ജയവര്‍ധനയും ആവശ്യപ്പെട്ടു, കൂറ്റന്‍ സ്റ്റേഡിയം എന്ന ലക്ഷ്യം ഉപേക്ഷിച്ച് ശ്രീലങ്ക

കൊളംബോ: രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റേഡിയം നിര്‍മിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ശ്രീലങ്ക. 40 മില്യണ്‍ ഡോളര്‍ ചിലവില്‍ 60,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്‌റ്റേഡിയം നിര്‍മിക്കാനായിരുന്നു ആലോചന. 

എന്നാല്‍ പുതിയ സ്റ്റേഡിയവുമായി മുന്നോട്ട് പോവേണ്ടതില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. സ്റ്റേഡിയം നിര്‍മാണം അഴിമതി നിറഞ്ഞ് വെള്ളാനയായി നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ ലങ്കന്‍ താരങ്ങളായ മഹേല ജയവര്‍ധനയേയും, സനത് ജയസൂര്യയും രംഗത്തെത്തിയിരുന്നു. 

ഇരുവരുടേയും അഭിപ്രായം കൂടി പരിഗണിച്ചാണ് സര്‍ക്കാരിന്റെ നീക്കം. പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നതിന് പകരം വളര്‍ന്നു വരുന്ന താരങ്ങളെ കളി പഠിപ്പിക്കാനായി ക്രിക്കറ്റ് സ്‌കൂള്‍ നിര്‍മിക്കണമെന്നാണ് രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ആവശ്യപ്പെട്ടത്. 

ലങ്കന്‍ വിദ്യാഭ്യാസ മന്ത്രി ബന്ദുല ഗുണവര്‍ധനയാണ് തന്റെ മണ്ഡലത്തില്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. രാജ്യാന്തര ഏജന്‍സികളില്‍ നിന്ന് വായ്പ സംഘടിപ്പിച്ച് നിര്‍മാണം നടത്താനായിരുന്നു പദ്ധതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com